ETV Bharat / bharat

പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ പോയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം - ഇന്നത്തെ പ്രധാന വാര്‍ത്ത

നടന്നുപോകുന്ന മഞ്ജുനാഥിനെ ചാടി വന്ന് ആക്രമിച്ച ശേഷം പുലി കഴുത്തില്‍ കടിക്കുകയും കഴുത്തിലെ രക്തം കുടിക്കുകയും ചെയ്‌തു

leopard attacked death  leopard attacked and died  student in karnataka  karnataka leopard attack  Leopard attacked neck  sucked student blood  latest news in karnataka  latest news today  latest national news  കര്‍ണാടകയില്‍ പുലിയുടെ ആക്രമത്തെ തുടര്‍ന്ന്  വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  മദ്ഗർ ലിംഗയ്യനഹുണ്ടി  വിദ്യാര്‍ഥിയായ മഞ്ജുനാഥാണ് മരണപ്പെട്ടത്  കര്‍ണാടക ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
കര്‍ണാടകയില്‍ പുലിയുടെ ആക്രമത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
author img

By

Published : Nov 1, 2022, 10:10 AM IST

Updated : Nov 1, 2022, 11:56 AM IST

മൈസൂര്‍: കര്‍ണാടകയിലെ മൈസൂര്‍ ജില്ലയെ മദ്ഗർ ലിംഗയ്യനഹുണ്ടിയില്‍ പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൈസൂര്‍ മഹാരാജാസ് കേളജിലെ ബികോം വിദ്യാര്‍ഥിയായ മഞ്ജുനാഥാണ് മരണപ്പെട്ടത്. മല്ലപ്പ മലയ്‌ക്ക് സമീപമുള്ള മുഡ്ഡു മരമ്മ ക്ഷേത്രത്തില്‍ സുഹൃത്തുകള്‍ക്ക് ഒപ്പം പൂജയ്‌ക്ക് പോകവെയായിരുന്നു പുലി ആക്രമിച്ചത്.

നടന്നുപോകുന്ന മഞ്ജുനാഥിനെ ചാടി വന്ന് ആക്രമിച്ച ശേഷം പുലി കഴുത്തില്‍ കടിക്കുകയും ആഴത്തില്‍ മുറിവ് ഏല്‍പിക്കുകയും ചെയ്‌തു. സുഹൃത്തുകള്‍ കല്ലെറിഞ്ഞ് പുലിയെ തുരത്തിയോടിച്ച് മഞ്ജുനാഥിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും മഞ്ജുനാഥ് മരണപ്പെട്ടിരുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാത്രി കാലങ്ങളില്‍ പുലിയെ ഭയന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി നല്‍കി. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥനായ ശശിധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലം എംഎല്‍എ അശ്വിന്‍ കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും മഞ്ജുനാഥിന്‍റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കുകയും ചെയ്‌തു.

Last Updated : Nov 1, 2022, 11:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.