ബെംഗളൂരു : കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് ജയ്‌പൂരിലെയും ബെംഗളൂരുവിലെയും ഇടതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. സ്റ്റുഡന്‍റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഇന്ത്യൻ ഡെമോക്രാറ്റിക് അസോസിയേഷനുമുൾപ്പെടെ നിരവധി ഇടതുപക്ഷ ചായ്‌വുള്ള സംഘടനകളാണ് കർഷകരെ പിന്തുണച്ച് ബെംഗളൂരുവിലെ മൈസൂർ ബാങ്ക് സർക്കിളിൽ പ്രകടനം നടത്തുന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണന്ന് പ്രതിഷേധക്കാർ പറഞ്ഞു. കൂടാതെ കർഷകർക്ക് ഐക്യദാർഡ്യവുമായി ജയ്‌പൂരിലെ തൊഴിലാളികൾ ഡൽഹി -ജയ്‌പൂർ അതിർത്തി തടഞ്ഞു.