ETV Bharat / bharat

നിങ്ങള്‍ ഇടംകയ്യനാണോ? വിദേശത്ത് ഡ്രൈവിംഗ് ജോലി ആഗ്രഹിക്കുന്നുണ്ടോ ? തീര്‍ച്ചയായും ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ് - gulf jobs

Left hand driving track in Varanasi : യുവാക്കൾക്ക് വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗിനായുള്ള ഇടത് കൈ ഡ്രൈവിംഗ് പരിശീലനം നൽകാനൊരുങ്ങി എൻഎസ്‌ഡിസി. ഇതിനായി വാരാണസിയിൽ ഒരു കിലോ മീറ്റർ വിസ്‌തൃതിയിലുള്ള പരിശീലന ട്രാക്ക് നിർമിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പാക്കും.

Left hand driving track in Varanasi  Left hand driving training in Varanasi  Indias first left hand driving track in Varanasi  Left hand driving track coming in Varanasi  ഇടംകൈ ഡ്രൈവിംഗ് ട്രാക്കിൽ സൗജന്യ പരിശീലനം  വാരണാസി ഇടംകൈ ഡ്രൈവിംഗ് പരിശീലന ട്രാക്ക്
left hand driving track and job opportunities coming in Varanasi
author img

By ETV Bharat Kerala Team

Published : Nov 13, 2023, 5:00 PM IST

Updated : Nov 13, 2023, 5:53 PM IST

വാരാണസി: വിദേശ രാജ്യങ്ങളിൽ ഡ്രൈവിംഗ് കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കായി ഇടത് വശത്ത് സ്റ്റിയറിംഗുള്ള കാറുകൾ ഓടിക്കുന്നതിൽ പരിശീലനം നൽകാനൊരുങ്ങി ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ (എൻഎസ്‌ഡിസി). (Left hand driving training in Varanasi) ഉത്തർ പ്രദേശിലെ വാരാണസിയിൽ ഐടിഐ കരുണ്ടി കാമ്പസിനുള്ളിലാണ് രാജ്യത്തെ ആദ്യ ലെഫ്ട് ഹാന്‍റ് ഡ്രൈവിംഗ് ട്രാക്ക് വരുന്നത് (India's first left-hand driving track coming up in Varanasi). ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിദേശത്ത് ജോലി ഉറപ്പാണ്.

ട്രാക്ക് നിർമാണത്തിന് കണക്കാക്കുന്നത് ഒരു കോടി: കരുണ്ടിയിൽ ഒരു കിലോമീറ്റർ വിസ്‌തൃതിയിലാണ് പരിശീലന ട്രാക്ക് നിർമിക്കുന്നത്. ഒരു കോടിയോളം ചെലവിലാണ് ട്രാക്ക് ഒരുങ്ങുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ഇടത് വശത്ത് സ്റ്റിയറിംഗ് ഉള്ള കാറുകൾ ഇവിടെ ഓടാൻ തുടങ്ങും. സ്‌കിൽ ഇന്ത്യ ഇന്‍റർ നാഷണൽ സെന്‍ററിന് കീഴിലാണ് ആദ്യത്തെ ഇടത് വശത്ത് സ്റ്റിയറിംഗുള്ള ഡ്രൈവിംഗ് ട്രാക്ക് നിർമ്മിക്കുന്നത്.

ട്രാക്കിനുള്ള ഫണ്ട് ഇതിനകം അനുവദിച്ചതായി ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ പ്രോജക്‌ട് മാനേജർ അമിത് കുമാർ പറഞ്ഞു. നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഡ്രൈവിംഗ് സ്‌കൂളിന്‍റെ ജോലികൾ നടക്കും. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു.

പരിശീലനത്തിന് ശേഷം വിദേശത്തേക്ക് പോകാനൊരുങ്ങി ആദ്യ ബാച്ച്: പരിശീലനത്തിനെത്തുന്ന എല്ലാവർക്കും ഒരു മാസത്തോളം തിയറിയും പ്രായോഗിക പരിശീലനവും നൽകും. ഇതിൽ 15 ദിവസം തിയറി ക്ലാസുകളും 15 ദിവസം ട്രാക്കിൽ പ്രായോഗിക പാഠങ്ങളും പഠിപ്പിക്കും. ഡിസംബർ മുതൽ ട്രാക്കിൽ പരിശീലനം ആരംഭിക്കും. പരിശീലനത്തിന് ശേഷം വാരാണസിയിൽ നിന്ന് മുപ്പത് പേരടങ്ങുന്ന ഒരു ബാച്ച് ഫെബ്രുവരിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

വിദേശ രാജ്യങ്ങളിൽ കാർ ഓടിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇടംകൈകൊണ്ട് ഡ്രൈവിംഗ് പഠിക്കുകയല്ലാതെ മാർഗമില്ല. ഇത്തരമൊരു സാഹചര്യത്തിൽ യുവാക്കൾക്ക് ഈ ശ്രമം വലിയൊരു ചുവടുവയ്‌പായി മാറുകയാണ്. ഇത് ഇന്ത്യയുടെ തൊഴിൽ മേഖലയിലും സ്വാധീനം ചെലുത്തും. ഡ്രൈവിംഗ് ട്രാക്കിൽ പരിശീലനം നേടിയ ശേഷം യുവാക്കൾക്ക് ഗൾഫിലും വിദേശ രാജ്യങ്ങളിലും ഡ്രൈവിംഗ് ജോലികൾ എളുപ്പമാകും.

"ട്രാക്ക് ജനുവരി പകുതിയോടെ പൂർത്തിയാകും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആളുകളെ പരിശീലിപ്പിക്കാൻ തുടങ്ങും. ആദ്യ ബാച്ചിൽ 15 പേർ വീതം രണ്ട് ബാച്ചുകൾ ഷെഡ്യൂൾ ചെയ്യും. ശേഷം ഒരു ബാച്ചിൽ 30 പേരെ വിദേശത്തേക്ക് അയയ്ക്കാൻ ശ്രമിക്കും" അമിത് കുമാർ പറഞ്ഞു.

മറ്റ് മേഖലകളിലും ജോലി: മറ്റ് വിവിധ മേഖലകളിലായി 400 പേർക്ക് ജോലി നൽകും. പരിശീലനം ലഭിക്കുന്നവർക്ക് വിസ നൽകി വിദേശരാജ്യങ്ങളിലേക്ക് ഡ്രൈവിംഗിന് അയക്കും. 400 പേർക്ക് മറ്റ് മേഖലകളിൽ ജോലി നൽകും. ഇതിനായി നവംബർ മുതൽ നിയമന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കരുണ്ടിയിലെ ഐടിഐയിൽ റിക്രൂട്ട്‌മെന്‍റ് നടപടികൾ പൂർത്തിയാക്കും. എല്ലാവരുടെയും രേഖകൾ പരിശോധിച്ച ശേഷം വിദേശത്തേക്ക് ജോലിക്ക് അയക്കും. സെക്യൂരിറ്റി ഗാർഡ്, ഹെൽപ്പർ തുടങ്ങിയ തസ്‌തികകളിലേക്ക് അവർക്ക് പ്ലേസ്‌മെന്‍റ് നൽകും,” അമിത് കുമാർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ട്രാക്കുകളുടെ മാതൃകയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ വിദേശ രാജ്യങ്ങളിലെ റോഡുകളിൽ യുവാക്കൾക്ക് വാഹനങ്ങൾ ഓടിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവർക്കായി എന്‍എസ് ഡിസി ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തി. താൽപ്പര്യമുള്ളവർക്ക് 7007077030, 7007077033 എന്നീ നമ്പരുകളിലും www.nsdcinternational.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചും വിവരങ്ങൾ ലഭിക്കും.

Also read: നിയമങ്ങൾക്കും ശിക്ഷകൾക്കും പുല്ലുവില ; നിരത്തുകൾ ചോരക്കളമാക്കി സ്വകാര്യ ബസുകളുടെ മത്സരയോട്ടം

Last Updated : Nov 13, 2023, 5:53 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.