കൊൽക്കത്ത: കൊൽക്കത്തയിൽ ഇടത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ജോലിയും വ്യവസായവൽക്കരണവും ആവശ്യപ്പെട്ട് ഇടത് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. കോളജ് സ്ട്രീറ്റിൽ നിന്നാരംഭിച്ച മാർച്ച് എസ്എൻ ബാനർജി റോഡിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മമത ബാനർജി സർക്കാരിനെതിരെ പ്രവർത്തകർ മുദ്രാവാക്യമുയർത്തി. നിരവധി പ്രവർത്തകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും സംഘർഷത്തിൽ പരിക്കേറ്റു.
കൊൽക്കത്തയിൽ ഇടത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം
ജോലിയും വ്യവസായവൽക്കരണവും ആവശ്യപ്പെട്ട് ഇടത് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്.