ന്യൂഡൽഹി : അന്താരാഷ്‌ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്കുള്ള ആദ്യ ഏഷ്യൻ പുരുഷ നോമിനിയായി ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് (International Tennis Hall of Fame in the player category). 2024 വർഷത്തേക്കുള്ള കളിക്കാരുടെ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ആറ് താരങ്ങളിൽ ഒരാളാണ് 50-കാരനായ പേസ്. കാര ബ്ലാക്ക്, അന ഇവനോവിച്ച്, കാർലോസ് മോയ, ഡാനിയൽ നെസ്‌റ്റർ, ഫ്ലാവിയ പെന്നേറ്റ എന്നിവരാണ് പേസിനൊപ്പം അഭിമാന പുരസ്‌കാരത്തിന്‍റെ അവസാന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് (Leander Paes nominated as a player to the International Tennis Hall of Fame).
-
An opportunity to achieve tennis' ultimate honor 🎾
— International Tennis Hall of Fame (@TennisHalloFame) September 26, 2023 " class="align-text-top noRightClick twitterSection" data="
This year's Hall of Fame ballot feature both the Contributor Category and Player Category.
Fan Voting for the Player Category opens tomorrow, so get ready to vote!
Learn about the nominees:
🔗 https://t.co/taT86ueYE8 pic.twitter.com/PKsCPom4SE
">An opportunity to achieve tennis' ultimate honor 🎾
— International Tennis Hall of Fame (@TennisHalloFame) September 26, 2023
This year's Hall of Fame ballot feature both the Contributor Category and Player Category.
Fan Voting for the Player Category opens tomorrow, so get ready to vote!
Learn about the nominees:
🔗 https://t.co/taT86ueYE8 pic.twitter.com/PKsCPom4SEAn opportunity to achieve tennis' ultimate honor 🎾
— International Tennis Hall of Fame (@TennisHalloFame) September 26, 2023
This year's Hall of Fame ballot feature both the Contributor Category and Player Category.
Fan Voting for the Player Category opens tomorrow, so get ready to vote!
Learn about the nominees:
🔗 https://t.co/taT86ueYE8 pic.twitter.com/PKsCPom4SE
2019-ൽ ഹാൾ ഓഫ് ഫെയിമിലേക്ക് (ITHF) നാമനിർദേശം ചെയ്യപ്പട്ട ചൈനീസ് വനിത താരം ലീ നയാണ് ഈ ബഹുമതി തേടിയെത്തിയ ആദ്യ ഏഷ്യൻ താരം. സിംഗിൾസ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ലീ ന കിരീടം നേടിയിരുന്നു.
'ടെന്നീസ് ഹാൾ ഓഫ് ഫെയിം പ്ലെയർ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷന്‍ എന്നതിൽ അഭിമാനമുണ്ട്. മൂന്ന് പതിറ്റാണ്ടിലധികം രാജ്യത്തെ 1.3 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിലും ഡേവിസ് കപ്പിലും ടെന്നീസ് കളിച്ചു. ഇപ്പോൾ എന്‍റെ കഠിനാധ്വാനത്തിന് തക്കതായ അംഗീകാരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്‍റെ മാതാപിതാക്കളോടും സഹോദരങ്ങളോടും പരിശീലകരോടും ഡേവിസ് കപ്പ് ക്യാപ്‌റ്റൻമാരോടും കരിയറിലിതുവരെ പിന്തുണ നൽകിയവർക്കും ഞാൻ നന്ദി അറിയിക്കുന്നു', പേസ് പറഞ്ഞു.
-
Ultimate Honour to be the 1st ever representative of India at the International Tennis Hall of Fame Class of 2024! 🇮🇳🎾
— Leander Paes OLY (@Leander) September 27, 2023 " class="align-text-top noRightClick twitterSection" data="
Thank you @TennisHalloFame for my nomination, here's to making history!
A special shout out to @PatrickMcEnroe @Clijsterskim @katadams68 and the entire team… pic.twitter.com/t7ohdHwMXH
">Ultimate Honour to be the 1st ever representative of India at the International Tennis Hall of Fame Class of 2024! 🇮🇳🎾
— Leander Paes OLY (@Leander) September 27, 2023
Thank you @TennisHalloFame for my nomination, here's to making history!
A special shout out to @PatrickMcEnroe @Clijsterskim @katadams68 and the entire team… pic.twitter.com/t7ohdHwMXHUltimate Honour to be the 1st ever representative of India at the International Tennis Hall of Fame Class of 2024! 🇮🇳🎾
— Leander Paes OLY (@Leander) September 27, 2023
Thank you @TennisHalloFame for my nomination, here's to making history!
A special shout out to @PatrickMcEnroe @Clijsterskim @katadams68 and the entire team… pic.twitter.com/t7ohdHwMXH
'ടെന്നീസ് എന്‍റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. ലോകമെമ്പാടുമുള്ള എല്ലാ കൊച്ചുകുട്ടികൾക്കും ഈ നോമിനേഷൻ പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുകയും നിങ്ങളുടെ കഴിവിൽ വിശ്വാസവും അർപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കും ഒരു ജേതാവാകാം...' ലിയാണ്ടർ പേസ് കൂട്ടിച്ചേർത്തു.
ലിയാണ്ടർ പേസിനൊപ്പം മുൻ ഇന്ത്യൻ താരം വിജയ് അമൃത്‌രാജ് മികച്ച സംഭാവന നൽകിയവരുടെ പട്ടികയിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. കോൺട്രിബ്യൂട്ടർ വിഭാഗത്തിൽ രണ്ട് നോമിനികളാണുള്ളത്. വിജയ് അമൃതരാജിനൊപ്പം പ്രശസ്‌ത മാധ്യമ പ്രവർത്തകൻ റിച്ചാർഡ് ഇവാൻസ് ഉൾപ്പെട്ടിട്ടുണ്ട് (Vijay Amritraj and renowned journalist Richard Evans).
ഇന്ത്യൻ ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പുരുഷതാരമാണ് ലിയാണ്ടർ പേസ്. മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കരിയറിൽ അദ്ദേഹം 18 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. പുരുഷ ഡബിൾസ് വിഭാഗത്തിൽ എട്ട് ഗ്രാൻഡ് സ്ലാം നേടിയപ്പോൾ മിക്‌സ്‌ഡ് ഡബിൾസിൽ 10 കിരീടവും നേടി. രണ്ട് ഇനങ്ങളിലായി ഒരു കരിയർ സ്ലാമും നേടി.
പുരുഷ ഡബിൾസ് വിഭാഗത്തിൽ മുൻ ഒന്നാം നമ്പർ താരം കൂടിയാണ് പേസ്. എടിപി ഡബിൾസ് റാങ്കിങ്ങിന്‍റെ ആദ്യ പത്തിൽ 462 ആഴ്‌ച ഇടംപിടിച്ച താരമാണ്. ഇതിൽ തന്നെ 37 ആഴ്‌ചകളാണ് ഒന്നാം സ്ഥാനം അലങ്കരിച്ചത്. ഈ കാലയളവിൽ 55 എടിപി ഡബിൾസ് കിരീടങ്ങളും നേടിയിട്ടുണ്ട്.
ഡേവിസ് കപ്പിൽ 30 വർഷത്തോളം ഇന്ത്യൻ ടെന്നീസ് ടീമിന്‍റെ നെടുന്തൂണായിരുന്ന പേസ് 43 ഡബിൾസ് ടൈ വിജയങ്ങളുടെ റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. 1996 അറ്റ്‌ലാന്‍റ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ കെ.ഡി ജാദവ് വെങ്കലം നേടിയതിന് ശേഷം ടെന്നീസിൽ ഇന്ത്യയുടെ ഏക ഒളിമ്പിക്‌സ് മെഡലായിരുന്നുവിത്.