ETV Bharat / bharat

നിരന്തര വഴക്ക് വൈരാഗ്യത്തിനിടയാക്കി ; ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ കൂട്ടുനിന്ന് ഭര്‍ത്താവ്, 3 പേര്‍ പിടിയില്‍ - മഹാരാഷ്‌ട്രയില്‍ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരായാക്കാന്‍ കൂട്ടുനിന്ന് ഭര്‍ത്താവ്

മഹാരാഷ്‌ട്രയിലെ ലാത്തൂരിലുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്

lady gang raped husband 2 others arrested in mararastra  Latur gang rape 3 arrested  മഹാരാഷ്‌ട്രയില്‍ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരായാക്കാന്‍ കൂട്ടുനിന്ന് ഭര്‍ത്താവ്  മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ യുവതിയെ ബലാത്സംഗം ചെയ്‌ത കേസില്‍ 3 പേര്‍ പിടിയില്‍
നിരന്തര വഴക്ക് വൈരാഗ്യത്തിനിടയാക്കി; ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരായാക്കാന്‍ കൂട്ടുനിന്ന് ഭര്‍ത്താവ്, 3 പേര്‍ പിടിയില്‍
author img

By

Published : Apr 17, 2022, 3:17 PM IST

മുംബൈ : മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന ഭര്‍ത്താവും മറ്റ് രണ്ടുപേരുമാണ് പിടിയിലായത്. സരോല മേഖലയിലാണ് സംഭവം.

കേസ് പൊലീസ് സൂപ്രണ്ടിന്‍റെ നിര്‍ദേശ പ്രകാരം : പീഡനത്തിനുശേഷം, അര്‍ധരാത്രിയില്‍ യുവതി 15 കിലോമീറ്ററോളം നടന്ന് ലാത്തൂരിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. എന്നാൽ, ഇരയ്ക്ക് സഹായം ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. പൊലീസ് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് ഭർത്താവ് ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

സംഭവത്തെക്കുറിച്ച് പൊലീസ് : 33 കാരിയായ യുവതി, ഭര്‍ത്താവ് തൊഴിലെടുക്കുന്ന കൃഷിയിടത്തിന് സമീപത്ത് താമസിച്ചുവരികയായിരുന്നു. ഇവര്‍ തമ്മിലുള്ള വഴക്കിനെത്തുടർന്ന്, യുവതി സ്വന്തം വീട്ടിലേക്ക് പോവുകയുണ്ടായി. എന്നാല്‍, സ്‌ത്രീയുടെ അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ വീണ്ടും ഭര്‍ത്താവിനൊപ്പം താമസിച്ചുതുടങ്ങി.

അന്വേഷണ ചുമതല മധുകർ പവാറിന് : ഏപ്രിൽ ഒന്‍പതിന് ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ശേഷം, അന്നേ ദിവസം രാത്രി ഒന്‍പത് മണിയോടെ ഭര്‍ത്താവ് കൃഷിടത്തിന്‍റെ ഉടമകളായ ഇല്ലു ഷെയ്ഖിനെയും മൂസ ഷെയ്ഖിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് കൂട്ടുനിന്നു.

പൊലീസ് അനാസ്ഥ കാണിച്ചതോടെ യുവതിയും അമ്മയും പൊലീസ് സൂപ്രണ്ട് നിഖിൽ പിംഗലെയെ നേരിട്ടുകണ്ടു. തുടര്‍ന്നാണ്, അന്വേഷണം ഊര്‍ജിതമാക്കിയത്. സബ് ഡിവിഷണൽ പൊലീസ് ഓഫിസർ മധുകർ പവാറാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.