ETV Bharat / bharat

ബെംഗളുരു പബ്ബിൽ രാത്രി വൈകി ലഹരിപ്പാര്‍ട്ടി, മയക്കുമരുന്ന് പിടിച്ചു ; 33 പേർ അറസ്റ്റിൽ - ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്

ഓട്ടോസ് പബ്ബിൽ നടന്ന പാർട്ടിക്കിടെയുണ്ടായ പൊലീസ് റെയ്‌ഡിലാണ് 33 പേർ അറസ്റ്റിലായത്

Rave party in Bengaluru  Rave party in ottos pub bengaluru  police raid in rave party  drugs seized in party  ലഹരിപാർട്ടി ബെംഗളുരു പബ്ബ്  ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്  പാർട്ടിയിൽ മയക്കുമരുന്ന് പിടികൂടി
ബെംഗളുരു പബ്ബിൽ രാത്രി വൈകി ലഹരിപാർട്ടി; 33 പേർ അറസ്റ്റിൽ, മയക്കുമരുന്നുകൾ പിടിച്ചെടുത്തു
author img

By

Published : May 10, 2022, 7:50 AM IST

ബെംഗളുരു : ജീവൻ ഭീമാനഗർ പ്രദേശത്ത് പബ്ബിൽ ഞായറാഴ്‌ച അർധരാത്രി നടന്ന ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്‌ഡ്. എംഡിഎംഎ, ചരസ് തുടങ്ങിയ മാരക മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. പാർട്ടിയിൽ പങ്കെടുത്ത 33 പേര്‍ അറസ്റ്റിലായി.

51ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ലഹരി ഉപയോഗിച്ച 31 പേരും പാർട്ടി നടത്തിയ ഹരികൃഷ്‌ണ, ഡിജെ സെന്തിൽ കുമാർ എന്നിവരുമാണ് അറസ്റ്റിലായതെന്ന് ഡിസിപി ഭീമശങ്കർ ഗുലേദ് പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബെംഗളുരു പബ്ബിൽ രാത്രി വൈകി ലഹരിപാർട്ടി; 33 പേർ അറസ്റ്റിൽ, മയക്കുമരുന്നുകൾ പിടിച്ചെടുത്തു

മൂന്ന് ലക്ഷം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍. അറസ്റ്റിലായവരില്‍ രണ്ടുപേർ മയക്കുമരുന്ന് കച്ചവടക്കാരാണെന്ന് ഡിസിപി അറിയിച്ചു. പിടിയിലായവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.