ദശ ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്‌ത്തിക്കൊണ്ടായിരുന്നു ബോളിവുഡ് ഇതിഹാസ താരം ഇര്‍ഫാന്‍ ഖാന്‍റെ വിയോഗം. 2020 ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍റെ അന്ത്യം. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ഇരിക്കെയായിരുന്നു നടന്‍ അന്തരിച്ചത്.
മണ്‍മറഞ്ഞു പോയ അദ്ദേഹത്തിന്‍റെ ഐതിഹാസിക അഭിനയത്തിന് ബിഗ് സ്‌ക്രീനില്‍ ഒരിക്കല്‍ കൂടി സാക്ഷ്യം വഹിക്കുക എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങുകയാണിപ്പോള്‍ ബോളിവുഡ് ലോകം. ഇര്‍ഫാന്‍ ഖാന്‍റെ മൂന്നാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് നടന്‍റെ 'ദി സോംഗ് ഓഫ് സ്‌കോര്‍പിയോണ്‍സ്' എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
റിലീസിനോടടുക്കുന്ന 'ദി സോങ് ഓഫ് സ്കോർപിയൻസ്' ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇര്‍ഫാന്‍ ഖാന്‍റെ മകന്‍ ബാബില്‍ ഖാന്‍ ആണ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. പ്രണയത്തിന്‍റെയും വഞ്ചനയുടെയും ഹൃദയസ്‌പര്‍ശിയായ കഥയാണ് 'ദി സോംഗ് ഓഫ് സ്‌കോര്‍പിയോൻസ്' പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="
">
സിനിമയുടെ പോസ്‌റ്ററും ബാബില്‍ ഖാന്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ഒട്ടക വ്യാപാരിയുടെ വേഷമാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്. മുതിർന്ന നടി വഹീദ റഹ്മാൻ, ഗോൾഷിതേ ഫറാഹാനി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗോത്ര വിഭാഗക്കാരിയായാണ് ചിത്രത്തില്‍ ഗോള്‍ഷിതേ ഫറാഹാനി വേഷമിടുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സീഷാന്‍ അഹ്മദ് ആണ് സിനിമയുടെ നിര്‍മാണം. സഹ നിർമ്മാതാവ് എന്ന നിലയിലും ചിത്രത്തിന്‍റെ അവതാരകൻ എന്ന നിലയിലും എന്‍റെ പേര് ഈ ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് അഭിമാനമാണെന്ന് സീഷാൻ അഹ്മദ് പറയുന്നു.
'ഇർഫാൻ ഖാന്‍റെ ഏറ്റവും അവസാന ചിത്രം രാജ്യത്തുടനീളമുള്ള സിനിമാശാലകളിൽ റിലീസ് ചെയ്യാൻ പോകുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ ആരാധകർക്ക് അദ്ദേഹത്തെ അവസാനമായി ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയും. എന്നെ വിശ്വസിക്കൂ, ഇർഫാന്‍റെ കഥാപാത്രവും അദ്ദേഹത്തിന്‍റെ പ്രകടനവും നിങ്ങളെ വിസ്‌മയിപ്പിക്കും' -സീഷാന്‍ അഹ്മദ് പറഞ്ഞു.
രാജസ്ഥാന്‍ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഇവിടത്തെ വിശ്വാസ പ്രകാരം പ്രത്യേകതരം തേളിന്‍റെ കുത്തേറ്റാല്‍ ഒരു ദിവസത്തിനകം മരണം സംഭവിക്കുമെന്നും അതിന് ഏക പ്രതിവിധിയായി ഒരു പ്രത്യേകതരം പാട്ടാണെന്നുമാണ് വിശ്വാസം.
സ്വതന്ത്രയായ ആദിവാസി സ്‌ത്രീ നൂറാൻ, തന്‍റെ മുത്തശ്ശിയിൽ നിന്നും രോഗശാന്തിയുടെ പ്രാചീന വിദ്യ അഭ്യസിക്കുന്നതാണ് ചിത്രപശ്ചാത്തലം. രാജസ്ഥാൻ മരുഭൂമിയിലെ ഒട്ടക വ്യാപാരിയായ ആദം, നൂറാന്‍റെ പാട്ട് കേൾക്കുന്നതോടെ അവൻ പൂർണ്ണമായും പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
അനൂപ് സിംഗ് സംവിധാനം ചെയ്‌ത 'ദി സോംഗ് ഓഫ് സ്കോർപിയൻസ്' സ്വിറ്റ്‌സർലൻഡിലെ ലൊകാർണോ ഫിലിം ഫെസ്‌റ്റിവലിൽ പ്രീമിയർ ചെയ്‌തിരുന്നു.
Also Read: ലാക്ക്‌മെ ഫാഷന്‍ വീക്കിലൂടെ ഗംഭീര അരങ്ങേറ്റം; റാമ്പില്‍ തിളങ്ങി ബബില്‍ ഖാന്‍