ന്യൂഡൽഹി: അന്തരിച്ച ഗായിക ലത മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് (06.02.22). ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ ശിവാജി പാർക്കിൽ വൈകുന്നേരം 6.30ഓടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഭൗതിക ശരീരം 12.30ഓടെ ആശുപത്രിയിൽ നിന്ന് പ്രഭു കുഞ്ചിലെ വീട്ടിലെത്തിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ന് (06.02.22) വൈകിട്ട് 4 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ എത്തുന്നുണ്ട്. ലത മങ്കേഷ്‌കറുടെ മരണത്തെ തുടർന്ന് രാജ്യം രണ്ട് ദിവസം ദു:ഖാചരണം ആചരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ആദര സൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടും.
കൊവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ലത മങ്കേഷ്‌കറുടെ മരണം. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും ശനിയാഴ്‌ച നില വഷളായതിനെത്തുടർന്ന് വെന്‍റിലേറ്റർ സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു.
READ MORE: രണ്ട് ദിവസം ദേശീയ ദുഃഖാചരണം; ഔദ്യോഗിക ബഹുമതികളോടെ ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം