ETV Bharat / bharat

വിശാഖപട്ടണത്തുനിന്ന് 7000 മയക്കുമരുന്ന് വയലുകള്‍ പിടികൂടി ; പിടിവീണത് വില്‍പനയ്‌ക്കിടെ - പൊലീസ് കമ്മിഷണര്‍

പശ്ചിമ ബംഗാളില്‍ നിന്നുമെത്തിച്ച് നഗരപരിധിയില്‍ വില്‍പന ചെയ്യുന്നതിനിടെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോയും ഇവ പിടികൂടുന്നത്

large amount Narcotic injections seized  Narcotic injections  Visakhapatnam city premises  Visakhapatnam  7000 Narcotic injections seized  Illegal sale  വിശാഖപട്ടണം നഗരപരിധിയില്‍ നിന്ന്  7000 മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍ പിടികൂടി  മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍  പിടിവീണത് വില്‍പനയ്‌ക്കിടെ  പശ്ചിമ ബംഗാളില്‍ നിന്നുമെത്തിച്ച്  ലഹരി വിരുദ്ധ സ്‌ക്വാഡ്  സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോ  വിശാഖപട്ടണം  പൊലീസ് കമ്മിഷണര്‍  ത്രിവിക്രമ വര്‍മ
വിശാഖപട്ടണം നഗരപരിധിയില്‍ നിന്ന് 7000 മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍ പിടികൂടി
author img

By

Published : May 19, 2023, 9:54 PM IST

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) : പശ്ചിമ ബംഗാളില്‍ നിന്നുമെത്തിച്ച് വിശാഖപട്ടണത്ത് വില്‍പന നടത്തിവന്നിരുന്ന കുത്തിവയ്‌ക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി. 7000 മയക്കുമരുന്ന് വയലുകളാണ് വിശാഖപട്ടണം സിറ്റി പൊലീസ് പിടികൂടിയത്. ലഹരിവേട്ടയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കമ്മിഷണര്‍ ത്രിവിക്രമ വര്‍മ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

പിടികൂടിയത് ലഹരിയുടെ വന്‍ശേഖരം : ലഹരി വിരുദ്ധ സ്‌ക്വാഡും സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്രയധികം ദ്രാവക രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടിയത്. ശസ്‌ത്രക്രിയയുടെ ഭാഗമായി ഉപയോഗിക്കുന്ന അനസ്‌തേഷ്യയായി മാത്രമാണ് ഇവയ്‌ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. സിന്തറ്റിക് ലഹരിമരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന ഇവയുടെ അമിത ഉപയോഗവും ഓവര്‍ ഡോസും മരണത്തിന് വരെ കാരണമായേക്കാമെന്നും കമ്മിഷണര്‍ ത്രിവിക്രമ വര്‍മ പറഞ്ഞു. ഈ മാസം 14 നും 17 ലും നടത്തിയ പരിശോധനകളില്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മാത്രം 4,150 മയക്കുമരുന്ന് വയലുകള്‍ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.

large amount Narcotic injections seized  Narcotic injections  Visakhapatnam city premises  Visakhapatnam  7000 Narcotic injections seized  Illegal sale  വിശാഖപട്ടണം നഗരപരിധിയില്‍ നിന്ന്  7000 മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍ പിടികൂടി  മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍  പിടിവീണത് വില്‍പനയ്‌ക്കിടെ  പശ്ചിമ ബംഗാളില്‍ നിന്നുമെത്തിച്ച്  ലഹരി വിരുദ്ധ സ്‌ക്വാഡ്  സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോ  വിശാഖപട്ടണം  പൊലീസ് കമ്മിഷണര്‍  ത്രിവിക്രമ വര്‍മ
പിടികൂടിയ മയക്കുമരുന്ന് വയലുകള്‍

പിടിയിലായവര്‍ ഇവര്‍ : മയക്കുമരുന്ന് ഇഞ്ചക്‌ഷനുകള്‍ വില്‍പന നടത്തിവന്നിരുന്ന കെ.ഹരിപദ്‌മ രാഘവറാവു, വി.ശ്രീനു, ബി. ലക്ഷ്‌മി, ജി.വെങ്കടസായി, പി.രവി, കെ.ചിരഞ്‌ജീവി എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതില്‍ ഹരിപദ്‌മ രാഘവറാവുവിനെതിരെ ഒമ്പത് കേസുകള്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായുണ്ട്. ഈ സംഘത്തില്‍ ഖരഗ്‌പൂര്‍ നിവാസികളായ പി.അപ്പലരാജു, പിതാനി രവി, സത്യം, വി.ജഗദീഷ്, ദുര്‍ഗപ്രസാദ് എന്നിവര്‍ ഒളിവിലാണ്.

അതേസമയം മധുരവാഡയിലെ സീതമ്മധാര കനകപുവീഥിയിൽ സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ 3,100 മയക്കുമരുന്ന് വയലുകളും പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ജി.ഉമാമഹേഷ്, ബി.വെങ്കിടേഷ് എന്നിവരെ അറസ്‌റ്റും ചെയ്‌തിരുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള ബിമൽ എന്ന വ്യക്തിയാണ് വൻതോതിൽ നഗരത്തിലേക്ക് മയക്കുമരുന്ന് വയലുകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് സംഘത്തിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ കൊൽക്കത്തയിലേക്ക് അയയ്‌ക്കാനിരിക്കുകയാണ് സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ബ്യൂറോ.

കൊച്ചിയിലെ ലഹരിവേട്ട : അടുത്തിടെ കൊച്ചിയിലെ പുറം കടലിൽ വച്ച് 25,000 കോടി രൂപയുടെ ലഹരിമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ - നേവി സംയുക്ത സംഘം പിടികൂടിയിരുന്നു. പിടികൂടിയ ലഹരിമരുന്നിന് 12,000 കോടിയിലേറെ രൂപ വിലമതിക്കുമെന്നായിരുന്നു സംഘം അറിയിച്ചിരുന്നത്. ഓപ്പറേഷൻ സമുദ്രഗുപ്‌തയുടെ ഭാഗമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) നേവിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വൻ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്. സംഭവത്തില്‍ ഒരു പാകിസ്ഥാൻ പൗരന്‍ പിടിയിലായെങ്കിലും ഇയാൾക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽ പാതയിലൂടെ ഹെറോയിന്‍റെയും മറ്റ് മയക്കുമരുന്നുകളുടെയും കടൽ മാര്‍ഗമുള്ള കടത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് എൻസിബി ഡയറക്‌ടർ ജനറൽ ഷായുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സമുദ്രഗുപ്‌ത ആരംഭിക്കുന്നത്. ലഹരിമരുന്ന് കടത്തുന്ന കപ്പലുകൾ തടയുന്നതിന് കാരണമായേക്കാവുന്ന പ്രവർത്തനക്ഷമമായ വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ഇതിന്‍റെ പ്രാഥമിക ലക്ഷ്യം. മാത്രമല്ല ഇതിനായി ഡിആർഐ പോലുള്ള ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.