ETV Bharat / bharat

landslide in Himachal Pradesh| ഹിമാചലിൽ മണ്ണിടിച്ചിൽ; 2 മരണം, വിനോദസഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു - ചണ്ഡീഗഡ്

കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ. വിനോദസഞ്ചാരികൾ ഉൾപ്പെടെയുളളവരാണ് മണാലി ഹൈവേയിൽ കുടുങ്ങി കിടക്കുന്നത്.

landslide Himachal Pradesh  Himachal Pradesh  Himachal Pradesh landslide  landslide  Himachal Pradesh weather  Himachal Pradesh rain
landslide in Himachal Pradesh
author img

By

Published : Jun 26, 2023, 9:36 AM IST

Updated : Jun 26, 2023, 10:09 AM IST

മാണ്ഡി: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. സോളൻ, ഹമിർപൂർ ജില്ലകളിലെ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. കനത്ത മഴയിൽ 11 വീടുകളും 11 വാഹനങ്ങളും നാല് ഗോശാലകളും തകർന്നു. ചണ്ഡീഗഡ്-മണാലി ഹൈവേ ഉൾപ്പെടെ നിരവധി റോഡുകൾ തടസ്സപ്പെട്ടു.

കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ചണ്ഡീഗഡ്-മണാലി ദേശീയപാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി. തുടർന്ന് ദേശീയപാത അടച്ചിട്ടു. ഇതുമൂലം ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്.

ചണ്ഡീഗഡ്-മണാലി ഹൈവേയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിൽ: മാണ്ഡി ജില്ലയിലെ ഫോർ മൈൽ, സെവൻ മൈൽ, ഖോട്ടിനാല എന്നിവിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ഹൈവേ ഇന്നലെ വൈകിട്ടോടെ പൂർണമായും അടച്ചു. ആദ്യം ഖോട്ടിനലയ്ക്ക് സമീപം വെള്ളപ്പൊക്കമുണ്ടായി. ഹൈവേയിലെ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങി. ജലനിരപ്പ് അൽപ്പം കുറഞ്ഞപ്പോഴേക്കും റോഡിനടുത്തുള്ള കുന്നിൽ നിന്ന് കല്ല് വീണ് ഹൈവേ അടഞ്ഞു. നാലും ഏഴും മൈലിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഹൈവേ പൂർണമായും അടച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഹൈവേ തുറക്കാനുള്ള സാധ്യത കുറവാണ്.

കുളു-മണാലി ഹൈവേയും തടസ്സപ്പെട്ടു: കമന്ദിന് സമീപം കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് കഠൗള വഴി കുളു-മണാലിയിലേക്കുള്ള ബദൽ പാതയും ഇന്നലെ ഉച്ച മുതൽ അടച്ചിട്ടിരിക്കുകയാണ്.

യാത്രക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് എഎസ്‌പി : പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾ സുരക്ഷിത സ്ഥലങ്ങളിൽ അഭയം പ്രാപിക്കണമെന്ന് എഎസ്‌പി മാണ്ഡി സാഗർ ചന്ദ്ര അഭ്യർഥിച്ചു. റോഡിൽ നിന്ന് മണ്ണിടിച്ചിലിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും രാത്രികാലങ്ങളിൽ ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് അപകടകരമായതിനാൽ മഴ നിലയ്ക്കുന്നത് വരെ കാത്തിരിക്കുകയാണ്. മഴ മാറിയതിന് ശേഷം ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

മാണ്ഡി പത്താൻകോട്ട് ദേശീയ പാത അടച്ചു: മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി പത്താൻകോട്ട് ദേശീയപാതയും അടച്ചു. ഘടസനിക്ക് സമീപം മണ്ണിടിഞ്ഞ് വീണതിനെത്തുടർന്നാണ് മാണ്ഡി പത്താൻകോട്ട് ദേശീയ പാത ഇന്നലെ രാവിലെയോടെ അടച്ചത്. തുടർന്ന് ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വൈകിട്ടത്തെ ശക്തമായ മഴയെത്തുടർന്ന് മാണ്ഡി പത്താൻകോട്ട് ദേശീയപാത വീണ്ടും അടച്ചു. ദേശീയപാത തുറക്കുന്നത് സംബന്ധിച്ച് അധികൃതർ ഇതുവരെ യാതൊരു വിശദീകരണവും നൽകിയിട്ടില്ല.

മാണ്ഡി ജില്ലയിലെ സെറാജ് താഴ്‌വരയിലും മഴ കനത്ത നാശനഷ്‌ടമാണ് വിതയ്‌ക്കുന്നത്. സെറാജ് മേഖലയിലെ തുംഗധറിലുണ്ടായ വെള്ളപ്പൊക്കത്തിൽ സ്‌കോർപിയോ കാറും ജീപ്പും ഉൾപ്പെടെ നിരവധി വാഹനങ്ങളും ഒലിച്ചുപോയി. ബാഗ്‌സെയ്‌ദിലെ മണ്ണിടിച്ചിലിൽ രണ്ട് വാഹനങ്ങളും ഒരു വീടും തകർന്നു. സെരാജിലേക്കുള്ള പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

സെറാജിലെ പ്രധാന റോഡായ ജൻജെലി ചൈൽചൗക്ക് മാണ്ഡി റോഡിൽ ശരിയായ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ, പല റോഡുകളും വെള്ളത്തിനടിയിലായിരുന്നു. എംഡിആർ-ലംബതച്ച്-കൽഹാനി-സരാച്ചി റോഡിലും ഗതാഗതം തടസപ്പെട്ടു. എട്ടുമണിക്കൂറോളം സമയമെടുത്താണ് ഗതാഗതം പുനസ്ഥാപിച്ചത്. സെറാജിലെ 45 ഓളം റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്.

Last Updated : Jun 26, 2023, 10:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.