ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്‌ത്രിയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്‌ഠിതമായ ലാൽ ബഹദൂർ ശാസ്‌ത്രിയുടെ ജീവിതം രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനമാണെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
1904 ഒക്‌ടോബർ 2ന് ഉത്തർപ്രദേശിലെ മുഗൾസരായ് ജില്ലയിലാണ് ശാസ്‌ത്രി ജനിച്ചത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ ശാസ്‌ത്രി രാഷ്‌ട്രീയ പ്രവേശനം നടത്തി. 1947 ഓഗസ്റ്റ് 15ന് അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ പൊലീസ്, ഗതാഗത മന്ത്രിയായി.
1964ന് പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്‌ത്രി 1965ൽ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യത്തെ നയിച്ചു. രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്ത 'ജയ് ജവാൻ ജയ് കിസാൻ' മുദ്രാവാക്യം സൃഷ്‌ടിച്ചത് ശാസ്‌ത്രിയാണ്. 1966 ജനുവരി 11ന് ഹൃദയാഘാതത്തെ തുടർന്ന് താഷ്‌കെന്‍റിൽ വച്ച് ശാസ്ത്രി അന്തരിച്ചു.
Also Read: താലിബാൻ അഫ്‌ഗാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കശ്‌മീരിൽ തീവ്രവാദികൾ വർധിച്ചു