ലഖിംപുർ : ലഖിംപുര്‍ കേസില്‍ വെള്ളിയാഴ്‌ച സുപ്രീം കോടതിയില്‍ ഹാരാകണമെന്ന സമന്‍സ് പാലിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രയ്‌ക്ക് ഒരു അവസരം കൂടി നല്‍കി. ശനിയാഴ്ച രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് പുതിയ സമന്‍സില്‍ പറയുന്നത്. ആശിഷ് മിശ്ര നാളെ സുപ്രീം കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
മകന്‍ നാളെ മൊഴി നൽകുമെന്ന് മന്ത്രി
അതേസമയം, കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. ഞങ്ങൾക്ക് നിയമത്തിൽ പൂർണ വിശ്വാസമുണ്ട്, എന്‍റെ മകൻ നിരപരാധിയാണ്. വ്യാഴാഴ്ച അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നെങ്കിലും സുഖമില്ലാത്തതിനെ തുടര്‍ന്ന് ഹാജരായില്ല. കേസില്‍ നിരപരാധിയായത് കൊണ്ടുതന്നെ നാളെ പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകുമെന്ന് മന്ത്രി പറഞ്ഞു.
ALSO READ : IPL 2021 : ടോസ് നേടിയ ബാംഗ്ലൂർ ഡൽഹിയെ ബാറ്റിങ്ങിനയച്ചു
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അജയ് മിശ്രയുടെ വീടിന്‍റെ ചുമരിൽ ഒട്ടിച്ച പുതിയ അറിയിപ്പിലാണ് ആശിഷ് വീണ്ടും ഹാജരാകാതിരുന്നാല്‍ സ്വീകരിക്കുന്ന നിയമ നടപടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. അതേസമയം, ആശിഷ് നേപ്പാളിലേക്ക് കടന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. താര്‍ വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയതാണ് ലഖിംപൂർ ഖേരി സംഭവം. ഈ വാഹനം ഓടിച്ചത് ആശിഷ് മിശ്രയെന്നാണ് സംയുക്ത കിസാന്‍ സഭയുടെ വാദം.