ETV Bharat / bharat

ലഖിംപൂർ ഖേരി കർഷക ഹത്യ; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെയുള്ള ഹർജി മാർച്ച് 11ന് പരിഗണിക്കും - ലഖിംപൂർ ഖേരി കർഷക ഹത്യ

കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിക്കാതെയാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ഹർജിയിൽ പറയുന്നു.

Lakhimpur Kheri violence bail to Ashish Misra  Lakhimpur Kheri violence SC to hear plea  ലഖിംപൂർ ഖേരി കർഷക ഹത്യ  ആശിഷ് മിശ്ര ജാമ്യത്തിനെതരി ഹർജി സുപ്രീം കോടതി പരിഗണിക്കും
ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെയുള്ള ഹർജിസുപ്രീം കോടതി മാർച്ച് 11ന് പരിഗണിക്കും
author img

By

Published : Mar 4, 2022, 12:55 PM IST

ന്യൂഡൽഹി: ലഖിംപൂർ കർഷക ഹത്യയിൽ ഹർജി സുപ്രീം കോടതി മാർച്ച് 11ന് പരിഗണിക്കും. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജിയാണ് സപ്രീം കോടതി പരിഗണിക്കുന്നത്. കർഷകരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഹർജി സമർപ്പിച്ചത്.

മിശ്രക്ക് ജാമ്യം അനുവദിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി കേസിലെ മറ്റ് പ്രതികളും ജാമ്യാപേക്ഷയുമായി ഹൈക്കോടതി സമീപിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിനെതിരായി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയോട് അഭ്യർഥിച്ചുവെങ്കിലും ഹർജി മാർച്ച് 11ന് പരിഗണിക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്‌തു.

ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാൻ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടപ്പോഴാണ് കുടുംബാംഗങ്ങൾ സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതരായത്. കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ സാക്ഷികളെ അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയിൽ തടസം സൃഷ്‌ടിക്കാനും സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് രാകേഷ് കുമാർ ജെയ്‌നിനെ ലഖിംപൂർ ഖേരി ഹത്യയുടെ അന്വേഷണം നിരീക്ഷിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി പുനഃസംഘടിപ്പിക്കുകയും ഐപിഎസ് ഓഫീസർ എസ്‌.ബി ഷിരാദ്‌കറിനെ അന്വേഷണ സംഘത്തിന്‍റെ തലവനായും നിയമിക്കുകയുണ്ടായി. മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് അഭിഭാഷകരായ സി.എസ് പാണ്ഡയും ശിവകുമാർ ത്രിപാഠിയും മറ്റൊരു ഹർജി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്‌ടോബർ 3നാണ് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെ കാർ ഓടിച്ചുകയറ്റി നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുന്നത്. സംഭവത്തിൽ ഒക്‌ടോബർ 9നാണ് മിശ്ര അറസ്റ്റിലാകുന്നത്.

Also Read: പ്രായപരിധി കർശനം: മുതിർന്ന നേതാക്കളെ ഒഴിവാക്കി, ജി സുധാകരനും പുറത്തേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.