ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി ആധികാരത്തിലിരിക്കുന്ന കാലത്തോളം ലഖിംപുർ ഖേരി സംഘർഷത്തിൽ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ.
എഫ്ഐആറിൽ പേര് പരാമർശിച്ചിരുന്നതിനാൽ ആശിഷ് മിശ്രയെ നേരത്തെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും കർഷകഹത്യ സിറ്റിങ് ജഡ്‌ജി അന്വേഷിക്കണമെന്നും ഹൂഡ പറഞ്ഞു.
Also Read: കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
കഴിഞ്ഞ ദിവസം രാത്രിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. മിശ്രയെ പൊലീസ് കസ്റ്റഡിയിൽ വിടുന്ന കാര്യത്തിൽ തിങ്കളാഴ്‌ച പ്രാദേശിക കോടതി വാദം കേൾക്കും.
ഒക്‌ടോബർ മൂന്നിന് നടന്ന ആക്രമണത്തിൽ നാല് കർഷകർ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.