ETV Bharat / bharat

Kushi lyrical Video : 'ഒരു പെണ്ണിതാ എന്നെ മിര്‍ച്ചി പോലെ കടിച്ച് തിന്നുമേ' ; ഭാര്യയുടെ പരാതികളുമായി ഭര്‍ത്താവ്, ഖുഷി ഗാനം വൈറല്‍ - Shiva Nirvana

Oru Pennithaa starring Vijay Deverakonda Samantha ഖുഷിയിലെ അഞ്ചാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്‌ദുള്‍ വഹാബിന്‍റെ സംഗീതത്തിലുള്ള ഒരു പെണ്ണിതാ എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

Kushi lyrical video  Kushi  Kushi lyrical video Oru Pennithaa  Kushi lyrical video song  Kushi song  Vijay Deverakonda Samantha  Vijay Deverakonda  Samantha  Samantha movies  Vijay Deverakonda movies  Vijay Deverakonda latest movies  Samantha latest movies  ഒരു പെണ്ണിതാ ഗാനം  ഭാര്യയുടെ പരാതികളുമായി ഭര്‍ത്താവ്  കുഷി ഗാനം വൈറല്‍  കുഷി ഗാനം  കുഷിയിലെ അഞ്ചാമത്തെ ഗാനം  Oru Pennithaa starring Vijay Deverakonda Samantha  ഹിഷാം അബ്‌ദുല്‍ വഹാബ്  വിജയ്‌ ദേവരകൊണ്ട  വിജയ്‌ ദേവരകൊണ്ട ചിത്രങ്ങള്‍  വിജയ്‌ ദേവരകൊണ്ട സാമന്ത  വിജയ്‌ ദേവരകൊണ്ട സാമന്ത ചിത്രങ്ങള്‍  സാമന്ത ചിത്രങ്ങള്‍  സാമന്ത  ശിവ നിർവാണ  Shiva Nirvana  Shiva Nirvana movies
Kushi lyrical video
author img

By ETV Bharat Kerala Team

Published : Aug 27, 2023, 1:24 PM IST

Updated : Aug 27, 2023, 2:55 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന റൊമാന്‍റിക് ചിത്രമാണ് വിജയ്‌ ദേവരകൊണ്ട (Vijay Deverakonda), സാമന്ത (Samantha) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഖുഷി' (Kushi). ചിത്രത്തിലെ 'ഒരു പെണ്ണിതാ' (Oru Pennithaa) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ് (Kushi lyrical video).

  • " class="align-text-top noRightClick twitterSection" data="">

ഭാര്യയുടെ പരാതികള്‍ നിരത്തി പാടുന്ന ഭര്‍ത്താവിനെയാണ് ഗാന രംഗത്തില്‍ കാണാനാവുക. ചിത്രത്തില്‍ സാമന്തയുടെ കഥാപാത്രത്തെ വിവാഹം കഴിച്ച വിജയ്‌ ദേവരകൊണ്ടയുടെ കഥാപാത്രത്തിന്‍റെ കഷ്‌ടപ്പാടുകളെ പറ്റിയുള്ളതാണ് ഈ ഗാനം. പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഗാനം ഏറ്റെടുത്തുകഴിഞ്ഞു.

'ഒരു പെണ്ണിതാ എന്നെ മിര്‍ച്ചി പോലെ കടിച്ച് തിന്നുമേ...' എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം വിജയ്‌ ദേവരകൊണ്ടയുടെ ചടുലമായ നൃത്തച്ചുവടുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ്. ചിത്രത്തിലെ അഞ്ചാമത്തെ ഗാനം കൂടിയാണിത്. അരുണ്‍ ആലാട്ടിന്‍റെ ഗാനരചനയില്‍ ഹിഷാം അബ്‌ദുള്‍ വഹാബിന്‍റെ സംഗീതത്തില്‍ അന്‍വര്‍ സാദത്ത്, വിപിന്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: Kushi title song| ആരാധകര്‍ക്ക് വിസ്‌മയമായി വിജയ് ദേവരകൊണ്ട സാമന്ത കെമിസ്‌ട്രി; കുഷി റൊമാന്‍റിക് ടൈറ്റില്‍ ഗാനം ട്രെന്‍ഡിങില്‍

ഒറിജിനല്‍ വേര്‍ഷനായ തെലുഗുവില്‍ 'ഒസി പെല്ലമാ' (Osi Pellama) എന്നാണ് ഗാനം തുടങ്ങുന്നത്. ശിവ നിര്‍വാണയുടെ വരികള്‍ക്ക് രാഹുല്‍ സിപ്ലിഗഞ്ജ്‌, സാകേത് എന്നിവര്‍ ചേര്‍ന്നാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്‌ദുള്‍ വഹാബ്‌ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

അടുത്തിടെ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ശിവ നിര്‍വാണ സംവിധാനം ചെയ്‌ത ചിത്രം സെപ്‌റ്റംബര്‍ 1നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

വേറിട്ടൊരു പ്രണയ കഥയാണ് 'ഖുഷി'യിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ജമ്മു കശ്‌മീരിലെ മലനിരകളിൽ താമസിക്കുന്ന ഒരു പട്ടാളക്കാരന്‍റെയും പെൺകുട്ടിയുടെയും കഥയാണ് ചിത്രപശ്ചാത്തലം. രണ്ട് വ്യത്യസ്‌ത മത വിശ്വാസികളായ വിജയ്‌ ദേവരകൊണ്ടയുടെയും സാമന്തയുടെയും കഥാപാത്രങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുകയും പരസ്‌പരം പ്രണയത്തിലാവുകയും പിന്നീടവര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ശേഷം അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

Also Read: Kushi trailer| ആദ്യം പ്രണയം, പിന്നെ വിവാഹം, ഒടുവില്‍ പ്രശ്‌നങ്ങള്‍; കുഷി മനോഹര ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മഹാനടി'ക്ക് ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ടക്ക് ജഗദീഷ്', 'മജിലി', 'നിന്നു കോരി' തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ശിവ നിർവാണയാണ് (Shiva Nirvana) ഖുഷിയുടെ സംവിധാനം. ശിവ നിര്‍വാണയ്‌ക്കൊപ്പം ഇത് രണ്ടാം തവണയാണ് സാമന്ത ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ശിവ നിര്‍വാണയുടെ 'മജിലി' എന്ന സിനിമയിലാണ് സാമന്ത നേരത്തെ അഭിനയിച്ചത്.

Also Read: Kushi censored with UA certificate കുഷിയുടെ സെന്‍സറിങ് പൂര്‍ത്തിയായി; വിജയ്‌ ദേവരകൊണ്ട, സാമന്ത ചിത്രം സെപ്‌റ്റംബറില്‍

മൈത്രി മുവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട, സാമന്ത എന്നിവരെ കൂടാതെ ജയറാം, സച്ചിൻ ഖേദാക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ, അലി, ലക്ഷ്‌മി, രാഹുൽ രാമകൃഷ്‌ണ, രോഹിണി, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Last Updated : Aug 27, 2023, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.