ETV Bharat / bharat

Kushi Box office Collection Day 1 സാമന്ത വിജയ്‌ ദേവരകൊണ്ട ചിത്രം ഖുഷിക്ക് മികച്ച പ്രതികരണം; ആദ്യ ദിന കലക്ഷന്‍ പുറത്ത് - സാമന്ത

Samantha Vijay Deverakonda Kushi വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 1) തിയേറ്ററുകളില്‍ എത്തിയ സാമന്ത വിജയ് ദേവരകൊണ്ട ചിത്രം ഖുഷിയ്‌ക്ക് ആദ്യ ദിനം ബോക്‌സോഫിസില്‍ മികച്ച തുടക്കം..

Kushi box office collection Day 1  Kushi box office  Kushi  Kushi film  Samantha Ruth Prabhu  Vijay Deverakonda  Samantha Ruth Prabhu and Vijay Deverakonda  Samantha Ruth Prabhu and Vijay Deverakonda film  Samantha Ruth Prabhu in kushi  Vijay Deverakonda in kushi  സാമന്തയുടെയും ദേവരകൊണ്ടയുടെയും തിയേറ്റര്‍  ഖുഷി ആദ്യ ദിന കലക്ഷന്‍ പുറത്ത്  ഖുഷി ആദ്യ ദിന കലക്ഷന്‍  Samantha Vijay Deverakonda Kushi  Kushi opening day box office collection  Vijay Deverakonda on Kushi  Kushi story  സാമന്ത  വിജയ് ദേവരകൊണ്ട
Kushi box office collection day 1
author img

By ETV Bharat Kerala Team

Published : Sep 2, 2023, 8:43 PM IST

2018ലെ ബോക്‌സോഫിസ് വിജയമായ ബയോപിക് ചിത്രം 'മഹാനടി'ക്ക് (Mahanati) ശേഷം സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) വിജയ്‌ ദേവരകൊണ്ടയും (Vijay Deverakonda) ഒന്നിച്ചെത്തിയ റൊമാന്‍റിക് കോമഡി ചിത്രമാണ് 'ഖുഷി' (Romantic comedy Kushi). കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 1) തിയേറ്ററുകളിൽ എത്തിയ സിനിമയ്‌ക്ക്‌ മികച്ച ഓപ്പണിങാണ് ലഭിച്ചത്.

Kushi opening day box office collection: 'ഖുഷി'യുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ ഭാഷകളിലുമായി 15.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. പ്രദര്‍ശന ദിനത്തില്‍ മികച്ച കലക്ഷന്‍ ലഭിച്ച ചിത്രം വാരാന്ത്യത്തില്‍ ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രതീക്ഷ.

തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ശിവ നിർവാണ (Shiva Nirvana) സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്‌സ് (Mythri Movie Makers) ആണ്.

ജയറാം (Jayaram), മുരളി ശർമ്മ (Murali Sharma), സച്ചിൻ ഖേദാക്കർ (Sachin Khedakar), വെണ്ണേല കിഷോർ (Vennela Kishore), ലക്ഷ്‌മി (Lakshmi), രോഹിണി (Rohini), അലി (Ali), ശ്രീകാന്ത് അയ്യങ്കാർ (Srikanth Iyengar), രാഹുൽ രാമകൃഷ്‌ണ (Rahul Ramakrishna), ശരണ്യ (Saranya) എന്നിവരും ചിത്രത്തില്‍ അണിനിരന്നു. ഹിഷാം അബ്‌ദുല്‍ വഹാബ് (Hesham Abdul Wahab) ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: Kushi lyrical Video : 'ഒരു പെണ്ണിതാ എന്നെ മിര്‍ച്ചി പോലെ കടിച്ച് തിന്നുമേ' ; ഭാര്യയുടെ പരാതികളുമായി ഭര്‍ത്താവ്, ഖുഷി ഗാനം വൈറല്‍

Kushi story: വിപ്ലവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട അവതരിപ്പിക്കുന്നത്. ആരാധ്യ എന്ന കഥാപാത്രമായി സാമന്തയും വേഷമിട്ടു. കശ്‌മീരിലെ ഒരു അവധി കാലത്ത് വിപ്ലവും ആരാധ്യയും തമ്മില്‍ പ്രണയത്തിലാവുകയും, എന്നാൽ അവരുടെ കുടുംബങ്ങൾ അവരെ പിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

സ്വന്തം കുടുംബത്തെ എതിര്‍ത്ത്, ഇരുവരും വിവാഹം കഴിക്കുകയും, അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. അവരുടെ ഹൃദയഭേദകമായ നിമിഷങ്ങള്‍ അടങ്ങിയ പ്രണയ ലോകത്തിലൂടെയാണ് സിനിമ കഥ പറയുന്നത്.

Vijay Deverakonda on Kushi: ഖുഷിയുടെ റിലീസിന് മുമ്പായി ആരാധകര്‍ക്ക് പ്രത്യേക സന്ദേശവുമായി വിജയ്‌ ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരുന്നു. 'ഖുഷി' റിലീസിന് മുമ്പുള്ള ചിന്തകള്‍! ഇതിനകം ചിത്രം റിലീസിനെത്തുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ എന്നെ അവസാനമായി ബിഗ് സ്‌ക്രീനിൽ കണ്ടിട്ട് ഒരു വർഷം ആയെങ്കിലും, ഇതിപ്പോള്‍ വളരെ പെട്ടെന്നാണെന്ന് തോന്നുന്നു. നിങ്ങൾ എല്ലാവരും ഈ ചിത്രം നന്നായി ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

നിങ്ങളുടെ എല്ലാവരുടെയും മുഖങ്ങളില്‍ വലിയ പുഞ്ചിരി വിടരാന്‍ ഞാൻ എത്രമാത്രം കാത്തിരിക്കുന്നു എന്ന് പറയാൻ എനിക്ക് കഴിയില്ല. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖുഷി നിങ്ങളുടേതാണ്. ആസ്വദിക്കൂ! നിങ്ങളുടെ വിജയ് ദേവരകൊണ്ട' - ഇപ്രകാരമാണ് വിജയ്‌ ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത് (Vijay Deverakonda Instagram post).

Also Read: Vijay Deverakonda on Kushi : തന്‍റെ ചിന്തകള്‍ ആരാധകരോട് പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട ; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.