അമരാവതി : ആന്ധ്രാപ്രദേശിലെ കർണൂലില്‍ വ്യാപക വന്യമൃഗ വേട്ട. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തമല്ലാത്തതിനാലാണ് സംഭവം ആവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു. 11 കൃഷ്ണമൃഗങ്ങളെ വേട്ടയാടി ഇറച്ചിയും തോലും എടുത്തനിലയില്‍ അടുത്തിടെ കണ്ടെത്തിയിരുന്നു.
ഈ മൃഗങ്ങളുടെ അറുത്ത തലകളും മറ്റവശിഷ്‌ടങ്ങളും നാരായണപുരം സംരക്ഷിത വനമേഖലയ്‌ക്ക് സമീപമുള്ള പ്രദേശത്തുനിന്നും ഞായറാഴ്ചയാണ് കണ്ടെടുത്തത്. വേട്ടയാടുന്നവരെ പിടികൂടാനുള്ള 'ഓപ്പറേഷൻ ബ്ലാക്ക് ബക്കി'ന്‍റെ പ്രവര്‍ത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല. ഇത് വന്യജീവികളുടെ വംശനാശത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ALSO READ: പൊലീസ് സ്റ്റേഷന് ശനിദോഷം, പരിഹാരം പൂജയും മൃഗബലിയും ; വിചിത്ര സംഭവം കര്‍ണൂലില്‍
വിഷം കൊടുത്താണോ വെടിവച്ചാണോ മൃഗങ്ങളെ കൊന്നതെന്ന് വ്യക്തമല്ല. പുകയില കൊണ്ടുപോവുന്ന വാഹനത്തില്‍ സഞ്ചരിച്ച, ഹിന്ദിയിൽ സംസാരിയ്‌ക്കുന്ന ആളുകളെ സംഭവം നടന്ന സ്ഥലത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ കർണാടക സ്വദേശികളാവാനാണ് സാധ്യതയെന്നാണ് അധികൃതരുടെ സംശയം.