ബെംഗളൂരു: കന്നുകാലികള്‍ക്കിടയില്‍ കുളമ്പ് രോഗം പടര്‍ന്ന് പിടിയ്ക്കുന്നതിനിടെ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്ന ആരോപണവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വിഴ്‌ച പറ്റിയെന്ന് ആരോപിച്ച കുമാര സ്വാമി നിലവിലെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് പാലിന്‍റെ വില കുറഞ്ഞതും കാലിത്തീറ്റയുടെ വില വര്‍ധിച്ചതും മൂലം ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ കന്നുകാലികള്‍ക്കിടയില്‍ കുളമ്പ് രോഗം പടര്‍ന്ന് പിടിയ്ക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആശങ്കാവഹമാണ്. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ പോലും വാക്‌സിനുകള്‍ ലഭിയ്ക്കുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധ നടപടികൾ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Also read: പോരാട്ടവും ഇല്ല വിട്ടുവീഴ്ചയുമില്ല; കര്‍ണാടകയ്ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി
ഗോവധ നിരോധന നിയമം കൊണ്ടുവരുന്നതിൽ ഉത്സാഹം കാണിച്ച ബിജെപി സർക്കാർ കുളമ്പ് രോഗം കൈകാര്യം ചെയ്യുന്നതിൽ സമാനമായ ഉത്സാഹവും പ്രതിബദ്ധതയും കാണിക്കുന്നില്ല. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി എവിടെയെന്നും കുമാരസ്വാമി പരിഹസിച്ചു. കുളമ്പ് രോഗം വ്യാപിക്കുമോ എന്ന ഭയം ക്ഷീര കർഷകരെ പിടിമുറുക്കിയിട്ടും വിഷയത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.