ശ്രീനഗര്‍: തെക്കന്‍ കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സ്വദേശികളായ സുൽത്താൻ പത്താൻ, സബിഹുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മേഖലയില്‍ സജീവമായിരുന്ന ഇവരുടെ മരണം സുരക്ഷ ഏജന്‍സികള്‍ക്ക് വലിയ നേട്ടമാണെന്ന് ഐജി വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
ഏറ്റുമുട്ടല്‍ അവസാനിച്ച പ്രദേശത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വെളിച്ചക്കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച പ്രത്യേക ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ പുനരാരംഭിച്ച ശേഷം റദ്ദാക്കുകയായിരുന്നു. മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വിവരം ശനിയാഴ്‌ചയാണ് സേനയ്‌ക്ക് ലഭിച്ചത്.
പൊലീസും, സിപിആര്‍എഫും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരവാദികളെ വധിച്ചതെന്ന് ഐജി വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികള്‍ 2018 മുതല്‍ കുല്‍ഗാം, ഷോപിയാന ജില്ലകളില്‍ സജീവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരില്‍ നിന്ന് ആയുധങ്ങളും സുരക്ഷസേന കണ്ടെടുത്തു.
Also read: പ്രധാനമന്ത്രി സന്ദർശിക്കുന്ന ജമ്മുവിലെ ഗ്രാമത്തിനടുത്ത് സ്‌ഫോടനം