ETV Bharat / bharat

കുൽഗാമിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

author img

By

Published : Aug 13, 2021, 9:29 AM IST

മൽപോറ മേഖലയിലെ ശ്രീനഗർ- ജമ്മു ഹൈവേയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് (ബിഎസ്എഫ്) നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

One militant killed in kulgam encounter  kulgam encounter one militant killed  militant killed in kulgam encounter  kulgam encounter  encounter  കുൽഗാമിലെ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു  കുൽഗാമിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു  കുൽഗാം  കുൽഗാം ഏറ്റുമുട്ടൽ  തീവ്രവാദി കൊല്ലപ്പെട്ടു  തീവ്രവാദി  militant  ബിഎസ്എഫ്  ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
കുൽഗാമിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗർ: കുൽഗാമിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്‌ച മുതൽ ഈ പ്രദേശത്ത് ഏറ്റുമുട്ടൽ നടന്നുവരികയാണ്. തീവ്രവാദികൾ ഒളിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ കൂടുതൽ തിരച്ചിൽ നടത്തിവരുന്നതായും അധികൃതർ അറിയിച്ചു.

മൽപോറ മേഖലയിലെ ശ്രീനഗർ- ജമ്മു ഹൈവേയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് (ബിഎസ്എഫ്) നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു വീടിനുള്ളിൽ അഭയം പ്രാപിച്ച തീവ്രവാദ സംഘം തുടർന്ന് അവിടെ നിന്നും സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

ഇരുട്ടുമൂലം രാത്രിയിൽ ഏറ്റുമുട്ടൽ നിർത്തിവച്ചിരുന്നു. അതേസമയം ആക്രമണം നടന്നിടത്ത് നിന്നും 22 പ്രദേശവാസികളെ വ്യാഴാഴ്‌ച രാത്രിയോടെ ഒഴിപ്പിച്ചായി അധികൃതർ അറിയിച്ചു.

ALSO READ: കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാൻ; അനുനയത്തിന് തയ്യാറായി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.