ETV Bharat / bharat

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പിന്‍തുണയുമായി കോൺഗ്രസ് എം‌എൽ‌എ രാഘവേന്ദ്ര ഹിറ്റ്‌നാൽ - മുഖ്യമന്ത്രി സ്ഥാനാര്‍ഥി

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ സംസ്ഥാന ജനത ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് സമീർ അഹ്മദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും രാഘവേന്ദ്ര ഹിറ്റ്‌നാൽ പറഞ്ഞു.

Congress leader Hitnal backs MLA Zameer Ahmad  demand to project Siddaramaiah as CM candidate  congress demand to project Siddaramaiah as CM candidate  Siddaramaiah as CM candidate  Karnataka polls  Karnataka assembly polls  K'taka: Congress leader Hitnal backs MLA Zameer Ahmad's demand to project Siddaramaiah as CM candidate in Assembly polls  സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പിന്‍തുണയുമായി കോൺഗ്രസ് എം‌എൽ‌എ രാഘവേന്ദ്ര ഹിറ്റ്‌നാൽ  സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി  പിന്‍തുണയുമായി കോൺഗ്രസ് എം‌എൽ‌എ രാഘവേന്ദ്ര ഹിറ്റ്‌നാൽ  മുഖ്യമന്ത്രി സ്ഥാനാര്‍ഥി  കോൺഗ്രസ് എം‌എൽ‌എ രാഘവേന്ദ്ര ഹിറ്റ്‌നാൽ
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പിന്‍തുണയുമായി കോൺഗ്രസ് എം‌എൽ‌എ രാഘവേന്ദ്ര ഹിറ്റ്‌നാൽ
author img

By

Published : Jun 21, 2021, 10:44 AM IST

ബെംഗളൂരു: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന പാർട്ടി നിയമസഭാംഗമായ സമീർ അഹ്മദിന്‍റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് കോപ്പലിലെ കോൺഗ്രസ് എം‌എൽ‌എ രാഘവേന്ദ്ര ഹിറ്റ്‌നാൽ രംഗത്ത്. ഇത് കർണാടകയിലെ ജനങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ അഭിപ്രായം.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ സംസ്ഥാന ജനത ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് സമീർ അഹ്മദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും രാഘവേന്ദ്ര ഹിറ്റ്‌നാൽ പറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ അഭിപ്രായം മാത്രമല്ല, കർണാടകയിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായമാണെന്നും കോപ്പൽ എം‌എൽ‌എ വ്യക്തമാക്കി.

സിദ്ധരാമയ്യക്ക് നറുക്ക് വീഴുമോ?

കൊവിഡ് പ്രതിസന്ധിയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ കർണാടകയില്‍ മഹാമാരിയെ തടയാൻ ഉചിതമായ പരിപാടി കൊണ്ടുവരുമായിരുന്നു. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാത്തതിനാൽ കർണാടകയിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക കോൺഗ്രസ് അധ്യക്ഷനായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത് മുതൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also.....'കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റം വേണം'; നേതാക്കള്‍ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ്.

മുഖ്യമന്ത്രി സ്ഥാനത്തിന് പകരം 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹൈക്കമാൻഡ് എല്ലാവരോടും നിർദ്ദേശിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിൽ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പമൊന്നുമില്ല. പാർട്ടി ഹൈക്കമാന്‍റ് ഇതിനെക്കുറിച്ച് ഭാവിയിൽ തീരുമാനിക്കും.

എന്നാൽ ജനങ്ങളുടെ അഭിപ്രായത്തെ സംബന്ധിച്ചിടത്തോളം 100 മുതൽ 200 ശതമാനം വരെ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. "ഇത് എന്റെ അഭിപ്രായമല്ല, ഓട്ടോ ഡ്രൈവർ, ദരിദ്രർ, ദിവസവേതനക്കാരൻ, തുടങ്ങി നാനാതുറയിലുള്ളവരുടെ അഭിപ്രായമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. രാഘവേന്ദ്ര ഹിറ്റ്നാൽ സിദ്ധരാമയ്യയുടെ വിശ്വസ്തനും അദ്ദേഹം സിദ്ധരാമയ്യ ഗ്രൂപ്പിലുമാണ്.

പാളയത്തില്‍ പട

എന്നാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നീക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ രൂക്ഷമാകുകയാണെന്ന് കര്‍ണ്ണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ഏപ്രിലില്‍ യെദിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി കൂടിയാണ് കെ.എസ്. ഈശ്വരപ്പ. തന്‍റെ വകുപ്പില്‍ മുഖ്യമന്ത്രി അനാവശ്യമായ കൈകടത്തലുകള്‍ നടത്തുന്നുവെന്ന് ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും ബി.ജെ.പി. നേതൃത്വത്തിനും ഈശ്വരപ്പ പരാതിയും നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.