ETV Bharat / bharat

വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം: മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം - വൈക്കം സത്യഗ്രഹ ശതാബ്‌ദി ഉദ്ഘാടനം

കെപിസിസി സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായാണ് ഖാർഗെ കേരളത്തിൽ എത്തിയത്.

vaikom satyagraha centenary kpcc  kpcc celebrations of vaikom satyagraha centenary  kpcc  vaikom satyagraha  mallikarjun kharge  aicc president mallikarjun kharge  kpcc vaikom satyagraha centenary inauguration  വൈക്കം സത്യഗ്രഹ ശതാബ്‌ദി  വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിൽ  മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരുവനന്തപുരത്ത്  എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ  ഖാര്‍ഗെ  വൈക്കം സത്യഗ്രഹ ശതാബ്‌ദി ഉദ്ഘാടനം  കെ പി സി സി
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
author img

By

Published : Mar 30, 2023, 1:40 PM IST

Updated : Mar 30, 2023, 3:01 PM IST

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. 11.50 ഓടെ വിമാനത്താവളത്തിൽ എത്തിയ ഖാര്‍ഗെയെ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും നിരവധി പ്രവർത്തകരാണ് വിമാനത്താവളത്തിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്വീകരിക്കാനായി എത്തിയത്.

ബാൻഡ് മേളത്തിന്‍റെ അകമ്പടിയോടെയാണ് ഖാര്‍ഗെയെ വിമാനത്താവളത്തിന് പുറത്തേക്ക് നേതാക്കൾ സ്വീകരിച്ചത്. എഐസിസി അധ്യക്ഷനായ ശേഷം ആദ്യമായാണ് ഖാര്‍ഗെ കേരളത്തിൽ എത്തുന്നത്. ഖാര്‍ഗെയ്‌ക്കൊപ്പം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.

കെപിസിസി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് ഖാര്‍ഗെ കേരളത്തിൽ എത്തിയത്. കൊടി തോരണങ്ങളാൽ അലങ്കരിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും നൂറു കണക്കിന് പ്രവർത്തകരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

തുടർന്ന് ഉച്ചയ്ക്ക് 2.40ന് ഹെലികോപ്‌റ്റർ മാര്‍ഗം ഖാര്‍ഗെ തിരുവനന്തപുരത്ത് നിന്ന് വൈക്കത്തേക്ക് തിരിക്കും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്‌ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിൽ എത്തും. എട്ട് മണിക്ക് കൊച്ചിയില്‍ നിന്ന് അദ്ദേഹം ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെടും.

ശബാബ്‌ദി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍: അതേസമയം, വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമാവുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്‌ഘാടന കര്‍മം നിര്‍വഹിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കള്‍ നയിക്കുന്ന വിവിധ പ്രചരണ ജാഥകള്‍ നടന്നു.

ജാഥകളെല്ലാം ഉദ്‌ഘാടന സമ്മേളനം നടക്കുന്ന വൈക്കം ടി കെ മാധവന്‍ നഗറില്‍ എത്തിച്ചേർന്നു. കേരള ചരിത്രത്തിലെ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നായിരുന്നു ജാഥ ആരംഭിച്ചത്. അഞ്ച് ജാഥകളാണ് നടത്തിയത്.

അതേസമയം, ആഘോഷങ്ങളുടെ ഭാഗമായി മെയ്, ജൂൺ മാസങ്ങളിൽ വൈക്കം സത്യഗ്രഹ ചരിത്ര കോൺഗ്രസ് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടക്കും. അന്താരാഷ്‌ട്ര സെമിനാറുകൾ, കേരള നവോഥാനവുമായി ബന്ധപ്പെട്ട ചിത്ര പ്രദർശനം എന്നിവ ഇതോടൊപ്പം നടക്കുമെന്ന് രാഷ്‌ട്രീയകാര്യ സമിതി അംഗം എം ലിജു പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്ന് വൈക്കത്ത് അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ ഉദ്‌ഘാടനം ചെയ്യുന്നതോടെ തുടക്കമാകുക.

സർക്കാരിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം: സർക്കാരിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങള്‍ ഏപ്രിൽ 1ന് വൈക്കത്ത് വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംയുക്തമായി ഉദ്ഘാടനം നിർവഹിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മും കോൺഗ്രസും സമരത്തിന്‍റെ നേരവകാശത്തിന് പോരടിക്കുമ്പോൾ ചരിത്രവും യാഥാർഥ്യങ്ങളും വളച്ചൊടിക്കപ്പെടുമോ എന്ന ആശങ്ക ഉയരുകയാണ്.

Last Updated : Mar 30, 2023, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.