ETV Bharat / bharat

കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസ്; പ്രകാശ് സിംഗ് ബാദൽ ഹാജരാകും

2015 ൽ ഫരീദ്‌കോട്ടിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് വെടിയുതിർത്തിരുന്നു.

otkapura police firing case Parkash Singh Badal കോട്ട്കാപുര പൊലീസ് വെടിവെപ്പ് പ്രകാശ് സിംഗ് ബാദൽ
പ്രകാശ് സിംഗ് ബാദൽ ജൂൺ 22 ന് എസ്ഐടിക്ക് മുമ്പിൽ ഹാജരാകും
author img

By

Published : Jun 20, 2021, 7:14 PM IST

ചണ്ഡിഗഡ്: കോട്ട്കപുര പൊലീസ് വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ ജൂൺ 22 ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ജൂൺ 16 ന് ബാദൽ എസ്‌ഐ‌ടിക്ക് മുന്നിൽ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബാദലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് ജൂൺ 22ലേക്ക് മാറ്റിയത്.

ചണ്ഡിഗഡിലെ സെക്ടർ നാലിലെ എം‌എൽ‌എയുടെ ഔദ്യോഗിക ഫ്ലാറ്റിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പ്രകാശ് സിംഗ് ബാദൽ ഹാജരാകുന്നത്. 2015 ൽ ഫരീദ്‌കോട്ടിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് വെടിയുതിർത്തിരുന്നു. സംഭവത്തിൽ രണ്ട് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Also read: രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് ; 1576 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.