കൊൽക്കത്ത : ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഏറ്റവും സുരക്ഷിത നഗരമായി കൊൽക്കത്തയെ തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം വർഷമാണ് കൊൽക്കത്ത ഒന്നാം സ്ഥാനം നിലനിർത്തുന്നത്. പട്ടികയിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യനിരക്കിൽ കൊല്‍ക്കത്തയ്ക്ക് 129.5 ശതമാനമാണ്.
മെട്രോ നഗരങ്ങളിൽ മാത്രമല്ല രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 19 പ്രധാന നഗരങ്ങളിലും ഏറ്റവും കുറ്റകൃത്യം കുറഞ്ഞ നഗരം കൊൽക്കത്തയാണ്. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്കും കൊൽക്കത്തയിലാണ് ഏറ്റവും കുറവ്. 29.5 ശതമാനമാണ് കൊൽക്കത്തയിലെ നിരക്ക്. 190.7 എന്ന നിരക്കിൽ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമായി ലക്‌നൗ ആണ് പട്ടികയിൽ മുൻപന്തിയിൽ.
ഹൈദരാബാദ്, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഹൈദരാബാദില്‍ 233 ഉം, മുംബൈയിൽ 318.6 ഉം, ബെംഗളൂരുവിൽ 401.9 ഉം ശതമാനമാണ്. അതേസമയം 810.3 ശതമാനമാണ് ദേശീയ ശരാശരി.
ALSO READ: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ആദ്യ ടേം പരീക്ഷ നവംബറിൽ
പട്ടികയിൽ അഞ്ചാം സ്ഥാനത്ത് സൂറത്തും ആറാമത് അഹമ്മദാബാദുമാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരം എന്ന് അറിയപ്പെടുന്ന ഡൽഹി പട്ടികയിൽ ഏഴാമതാണ്. ചെന്നൈയാണ് എട്ടാം സ്ഥാനത്ത്.