ETV Bharat / bharat

കശ്‌മീരിന്‍റെ സുവർണ കിരീടം; കൊക്കർനാഗ് പ്രകൃതിയുടെ കളിത്തൊട്ടില്‍

നൂറ് കണക്കിന് അപൂർവയിനം ഔഷധസസ്യങ്ങൾ കൊക്കർനാഗിലെ വനങ്ങളിലുണ്ട്. നാഗദണ്ടിയിലെ വനങ്ങളിൽ വനംവകുപ്പ് ഔഷധസസ്യങ്ങളുടെ നഴ്‌സറി സ്ഥാപിച്ചിട്ടുണ്ട്.

Kokernag the Golden Crown of Kashmir  kokernag tourism  kokernag kashmir botanical garden  കശ്‌മീരിന്‍റെ സുവർണ കിരീടം  കൊക്കർനാഗ് ടൂറിസം  കൊക്കർനാഗ് ബൊട്ടാണിക്കൽ ഗാർഡൻ
കശ്‌മീരിന്‍റെ സുവർണ കിരീടം; പ്രകൃതിയൊരുക്കിയ ഭംഗിയുമായി കൊക്കർനാഗ്
author img

By

Published : Dec 28, 2021, 5:57 PM IST

Updated : Dec 28, 2021, 8:25 PM IST

ശ്രീനഗർ: അനന്ത്നാഗിൽ നിന്നും 25 കിലോമീറ്ററും ശ്രീനഗറിൽ നിന്നും 75 കിലോമീറ്ററും മാത്രം ദൂരെയുള്ള കശ്‌മീരിന്‍റെ സുവർണ കിരീടം എന്നറിയപ്പെടുന്ന കൊക്കർനാഗ് പ്രദേശം പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. കൊക്കർനാഗ് എന്ന ചെറു പട്ടണത്തിന് ആ പേര് ലഭിച്ചതിന് പിന്നിൽ നിരവധി കാര്യങ്ങളുണ്ട്. കശ്‌മീരി ഭാഷയില്‍ 'കൊക്കർ' എന്നാൽ പൂവൻ കോഴിയെന്നും 'നാഗ്' എന്നാൽ പ്രകൃതിദത്ത നീരുറവ എന്നുമാണ്.

കശ്‌മീരിന്‍റെ സുവർണ കിരീടം; കൊക്കർനാഗ് പ്രകൃതിയുടെ കളിത്തട്ടില്‍

കൊക്കർനാഗിലെ പ്രശസ്‌തമായ ബൊട്ടാണിക്കൽ ഗാർഡനിൽ ഉയർന്ന കുന്നിൻചരുവിൽ നിന്നും ഉത്‌ഭവിക്കുന്ന പ്രകൃതിദത്ത ഉറവയിലെ ജലം കോഴിയുടെ നഖങ്ങളെ അനുസ്‌മരിപ്പിക്കും വിധം പല ഭാഗങ്ങളായി ഒഴുകുന്നു. ഇങ്ങനെയാണ് കൊക്കർനാഗ് എന്ന പേര് വന്നതെന്നാണ് ഒരു സിദ്ധാന്തം.

കഥകൾ ഏറെയുള്ള കൊക്കർ നാഗ്

കശ്‌മീരിലെ സൂഫി സന്യാസി ആയിരുന്ന ഷെയ്‌ഖ് - ഉൾ - ആലം കശ്‌മീരിന്‍റെ സുവർണ കിരീടം എന്ന് കൊക്കർനാഗിനെ വിശേഷിപ്പിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യത്തിന്‍റെ മന്ത്രിയും എഴുത്തുകാരനുമായിരുന്ന അബു അൽ-ഫദൽ തന്‍റെ പുസ്‌തകമായ ഐൻ-ഇ-അക്ബരിയിൽ കൊക്കർനാഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കൊക്കർനാഗിലെ വെള്ളം ദാഹവും വിശപ്പും ശമിപ്പിക്കുമെന്നും ദഹനവ്യവസ്ഥക്ക് വളരെ ഉപയോഗപ്രദമാണെന്നുമാണ് അബു അൽ-ഫദലിന്‍റെ കൊക്കർനാഗിനെ കുറിച്ചുള്ള പരാമർശം.

നൂറ് കണക്കിന് അപൂർവയിനം ഔഷധസസ്യങ്ങൾ കൊക്കർനാഗിലെ വനങ്ങളിലുണ്ട്. നാഗദണ്ടിയിലെ വനങ്ങളിൽ വനംവകുപ്പ് ഔഷധസസ്യങ്ങളുടെ നഴ്‌സറി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നുമുള്ള സസ്യങ്ങൾ ഔഷധങ്ങൾ നിർമിക്കാൻ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്.

മത്സ്യസമ്പത്ത് നിറയുന്ന കൊക്കർ നാഗ്

കൊക്കർനാഗിലെ ജലം ദഹനവ്യവസ്ഥക്ക് മാത്രമല്ല, റെയിൻബോ ട്രൗട്ട് പോലെയുള്ള ഗുണനിലവാരമുള്ള മത്സ്യങ്ങളുടെ വളർച്ചയ്‌ക്കും അനുയോജ്യമാണ്. അവിടെ നിന്നും മത്സ്യങ്ങളും മത്സ്യമുട്ടകളും നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്‌. സ്വകാര്യ ഉടമസ്ഥതയിലുള്ള നിരവധി ഫാമുകളും ഇവിടെ ട്രൗട്ട് മത്സ്യകൃഷിയിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്. വനങ്ങളും പുൽമേടുകളുമാൽ സമൃദ്ധമായ കൊക്കർനാഗിലെ ഡക്‌സം പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള വലിയ ചെമ്മരിയാട് ഫാം പ്രവർത്തിക്കുന്നുണ്ട്.

പ്രകൃതി ഒരുക്കിയ മണ്ണിന്‍റെ സവിശേഷതകളാൽ ചെലവേറിയതും ഗുണമേന്മയുള്ളതുമായ അരി മുഷ്‌ക് ബുഡ്‌ജ് ഇവിടെ കൃഷി ചെയ്യുന്നു. കൊക്കർനാഗിലെ ഉയർന്ന മലനിരകളിലെ ഹിമാനികൾ, എണ്ണമറ്റ പ്രകൃതിദത്ത നീരുറവകൾ എന്നിവ സംയോജിച്ച് രൂപംകൊണ്ട നള ബാരംഗി നദിയിലെ ജലം കൃഷികൾക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നു.

എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊക്കർനാഗ്. മുഗൾ ഗാർഡനിലെ നൂറ് കണക്കിന് ഇനം പൂക്കളും സമൃദ്ധമായ പ്രകൃതിദത്ത നീരുറവകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. ദക്സം, സിന്തൻ ടോപ്പ്, മാർഗൻ ടോപ്പ് തുടങ്ങിയ മനോഹര സ്ഥലങ്ങൾ പ്രദേശത്തിന്‍റെ ഭംഗി കൂട്ടുന്നു.

Also Read: മഞ്ഞിൽ കുളിച്ച് മൂന്നാർ ; പൂജ്യം തൊട്ട് താപനില, സഞ്ചാരികളുടെ ഒഴുക്ക്

Last Updated : Dec 28, 2021, 8:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.