ഹൈദരാബാദ്: പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുരുങ്ങി സൈനികന് ദാരുണാന്ത്യം(A Soldier And A Boy Died Because Of A Kite ). ഹൈദരാബാദിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കഴിഞ്ഞ ദിവസം മേല്‍പ്പാലത്തിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സൈനികന്‍റെ കഴുത്തിലാണ് പട്ടത്തിന്‍റെ ചരട് കുരുങ്ങിയത്. കഴുത്തിനും തൊണ്ടയ്ക്കും മുറിവേറ്റ സൈനികനെ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ത്യന്‍ ആര്‍മിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണെന്നും പൊലീസ് പറഞ്ഞു, എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നാണ് പൊലീസ് ഭാഷ്യം.
സംക്രാന്തിയുടെ ഭാഗമായി തെലങ്കാനയിലെങ്ങും പട്ടം പറത്തല്‍ സജീവമാണ്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പട്ടം പറത്തല്‍ ഉത്സവം തെലങ്കാനയില്‍ നടക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരമൊരു ദാരുണ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്ന് പട്ടം പറത്തിയ രണ്ട് കുട്ടികളില്‍ ഒരാള്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെക്കുറിച്ചും പൊലീസ് പറഞ്ഞു(A Soldier And A Boy Died Because Of A Kite ). 11 വയസുള്ള തനിഷ്‌ഖ് എന്ന കുട്ടിയാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ ലക്ഷ്‌മി വാണി ടവര്‍ അപ്പാര്‍ട്ട്മെന്‍റ് മാനേജ്മെന്‍റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പൊതു നിരത്തിലും വൈദ്യുതി ലൈനിനു സമീപവും പട്ടം പറത്തരുതെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.