ഹൈദരാബാദ് : ലോക്ക്ഡൗണില്‍ അവശ്യവസ്‌തുക്കളുടെ വിതരണം തെലങ്കാന സർക്കാർ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. ഹൈദരാബാദ് നമ്പള്ളിയിലെ സീതാരം ഭാഗ് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാൻമന്ത്രി സുരക്ഷ ജ്യോതി യോജന, പ്രധാൻ മന്ത്രി സുരക്ഷ ഭീമ യോജന, സുകന്യ സമൃദ്ധി യോജന എന്നിവയ്ക്ക് കീഴിൽ ജനത്തിന് പാസ്ബുക്കുകൾ വിതരണം ചെയ്ത കേന്ദ്രമന്ത്രി ലോക്ക്ഡൗണില്‍ ഭക്ഷണം കിട്ടാതെ ജനം ദുരിതമനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ എൻജിഒകളും മറ്റ് സംഘടനകളും സർക്കാരുമായി കൈകോർക്കണമെന്നും ആഹ്വാനം ചെയ്തു.
Also Read: മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷന് ഒരുങ്ങി തെലങ്കാന
സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തേണ്ടത് ബിജെപി പ്രവർത്തകരുടെ ചുമതലയാണ്. ഈ വർഷം ഡിസംബറോടെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകും. ജനം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.