ETV Bharat / bharat

അതഗഡ് ചെറുത്തുനില്‍പ്പ് അഥവാ സ്വാതന്ത്ര്യ സമരത്തിലെ വീറുറ്റ ഏട് - ബ്രിട്ടീഷുകാർ

സ്വാതന്ത്ര്യത്തിനായി അങ്ങേയറ്റം പോരാടുമെന്നും എളുപ്പത്തിൽ തോറ്റ് പിന്മാറില്ലെന്നും ബ്രിട്ടീഷുകാർക്ക് മനസ്സിലാക്കി കൊടുത്തവരാണ് അതഗഡ് രാജാക്കന്‍മാരും ജന്മികളും

kings and Zamindars of Athagarh in indian independence history  ചെറുത്തുനിൽപ്പിന്‍റെ പാഠങ്ങൾ പഠിപ്പിച്ച അതഗഡ്  അതഗഡ്  Athagarh  indian independence  ബ്രിട്ടീഷുകാർ  സ്വാതന്ത്ര്യ സമരം
ചെറുത്തുനിൽപ്പിന്‍റെ പാഠങ്ങൾ പഠിപ്പിച്ച അതഗഡ്
author img

By

Published : Sep 5, 2021, 8:04 AM IST

200 വർഷം ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ അടിച്ചമർത്തലുകൾക്കും ക്രൂരതകൾക്കും അടിമപ്പെട്ട് ജീവിച്ചവരാണ് ഇന്ത്യൻ ജനത. ഈ കാലഘട്ടത്തിൽ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ഉൾപ്പടെ വിമോചനത്തിനുള്ള എല്ലാ ശ്രമങ്ങളെയും അടിച്ചമർത്താൻ കൊളോണിയല്‍ വാഴ്‌ചയ്ക്ക് സാധിച്ചു.

എന്നാൽ അതഗഡ് പ്രദേശത്തെ ആദിവാസി ജനത ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിന്നു. പൃഥ്വിരാജ് ചൗഹാന്‍, സമ്പൽപൂരിലെ രാജ സുരേന്ദ്ര സായ്, സോനാഖാനിലെ ജമീന്ദാർ ആയ വീർ നാരായൺ സിങ് എന്നിവരും അവരുടെ പിന്‍മുറക്കാരും ചെറുത്തുനിൽപ്പുകൾ നടത്തിയവരാണ്.

ഇന്നത്തെ കിഴക്കൻ ചത്തീസ്‌ഗഡ്, പടിഞ്ഞാറൻ ഒഡിഷ എന്നിവയുൾപ്പെടുന്ന അതഗഡ് മേഖല ഫലഭൂയിഷ്ഠമായിരുന്നു. വനവിഭവങ്ങൾ ഇവിടുത്തെ ആദിവാസികൾക്കിടയിൽ വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു.

1757ലെ പ്ലാസി യുദ്ധത്തോടെ ബംഗാളിന്‍റെയും 1818ഓടെ ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളുടെയും നിയന്ത്രണം ബ്രിട്ടന്‍റെ കാൽക്കീഴിലായി. എന്നാൽ അന്ന് അതഗഡ് ബ്രിട്ടന് മുൻപിൽ അടിയറവ് പറഞ്ഞില്ല. അതഗഡ് നിയന്ത്രണം പിടിച്ചെടുക്കാന്‍ ബ്രിട്ടൺ ശ്രമിച്ചുകൊണ്ടിരുന്നു.

സംബൽപൂരിന്‍റെ സിംഹാസനത്തിൽ സുരേന്ദ്ര സായ്ക്ക് പകരം, അന്തരിച്ച രാജ മഹാരാജ് സിങ് സായിയുടെ ഭാര്യ റാണി മോഹൻ കുമാരിയെ നിയമിച്ചു. സുരേന്ദ്ര സായ്, സഹോദരൻ ഉദന്ത് സിങ്, അമ്മാവനായ ബൽറാം സിങ് എന്നിവര്‍ അറസ്റ്റിലാവുകയും ഹസാരിബാഗ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്‌തു.

ചെറുത്തുനിൽപ്പിന്‍റെ പാഠങ്ങൾ പഠിപ്പിച്ച അതഗഡ്

ഈ നീക്കത്തെ അതഗഡിലെ രാജാക്കന്മാരും ഭൂവുടമകളും ശക്തമായി എതിർത്തു. അറസ്റ്റിന് ശേഷവും പ്രതിഷേധം തുടർന്നു. സോനാഖാനിലെ ബിൻജ്വാർ ജമീന്ദാരായ നാരായൺ സിംഗ് 1856 -ൽ കടുത്ത ക്ഷാമം ഉണ്ടായപ്പോൾ വെയർഹൗസിന്‍റെ പൂട്ടുകൾ പൊളിച്ച് ഗ്രാമവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് റായ്പൂർ ജയിലിലാവുകയും ചെയ്‌തു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ നാരായൺ സിങ് രക്ഷപ്പെട്ടു. 1857 ജൂലൈ 30ന് ഇന്ത്യൻ പോരാളികൾ ഹസാരിബാഗ് ജയിലിന്‍റെ വാതിൽ തകർത്ത് സുരേന്ദ്ര സായിയെയും കൂട്ടാളികളെയും രക്ഷപ്പെടാൻ സഹായിച്ചു. ഇവര്‍ സാരംഗഡിലെ രാജാ സങ്‌ഗ്രാം സിങ്ങിന്‍റെ കൊട്ടാരത്തിൽ അഭയം തേടി.

സുരേന്ദ്ര സായിയെ പിടികൂടുന്നതിൽ പരാജയപ്പെട്ട ബ്രിട്ടീഷുകാർ പുതിയ തന്ത്രങ്ങൾ മെനഞ്ഞു. 1861 സെപ്റ്റംബറിൽ സംബൽപൂരിലെയും കട്ടക്കിലെയും ജയിലുകളിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു. 1862 നവംബർ 22ന് സുരേന്ദ്ര സായി കീഴടങ്ങിയതായി ഗവർണർ ജനറൽ എൽജിൻ ലണ്ടനിലെ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറിയെ അറിയിച്ചു. എന്നാൽ അതിനുശേഷം രാജാക്കന്മാരും ജമീന്ദാർമാരും ബ്രിട്ടീഷുകാർ, വാഗ്ദാനങ്ങൾ നിറവേറ്റുന്നത് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് സുരേന്ദ്ര സായ് വീണ്ടും സായുധ കലാപം ആസൂത്രണം ചെയ്തു. എന്നാൽ ആ വിവരം ബ്രിട്ടീഷുകാരുടെ ചെവിയിലെത്തി. ബ്രിട്ടീഷുകാർ സുരേന്ദ്ര സായിയെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശിലെ ഖണ്ഡ്വയ്ക്കടുത്തുള്ള അസീർഗഡ് കോട്ടയിൽ തടവിലാക്കി. 17 വർഷത്തെ തടവിനുശേഷം സുരേന്ദ്ര സായി വീരമൃത്യു വരിച്ചു.

സുരേന്ദ്ര സായിയെ പോലെ സോനാഖാന്‍റെ ജന്മി നാരായൺ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതിനായി ബ്രിട്ടീഷുകാർ ഗ്രാമീണരെ ഉപദ്രവിക്കാനും ഗ്രാമം തീയിട്ട് നശിപ്പിക്കാനും ആരംഭിച്ചു. തന്‍റെ ഗ്രാമീണരുടെ യാതനകൾ കണ്ട നാരായൺ സിങ് ബ്രിട്ടീഷുകാർക്ക് കീഴടങ്ങി. 1857 ഡിസംബർ 5ന് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.

സ്വാതന്ത്ര്യത്തിനായി അങ്ങേയറ്റം പോരാടുമെന്നും എളുപ്പത്തിൽ തോറ്റ് പിന്മാറില്ലെന്നും ബ്രിട്ടീഷുകാർക്ക് മനസ്സിലാക്കി കൊടുത്തവരാണ് അതഗഡ് രാജാക്കന്‍മാരും ജന്മികളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.