ETV Bharat / bharat

King of Kotha song Ee Ulakin കൊത്തയിലെ രാജാവിന്‍റെ പ്രണയം, തരംഗമായി ഈ ഉലകിന്‍; ഷാന്‍ റഹ്മാന്‍റെ മനോഹര സംഗീതം - ഐശ്വര്യ ലക്ഷ്‌മി സിനിമകള്‍

King of Kotha song Ee Ulakin കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഈ ഉലകിന്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ മൂന്ന് ഭാഷകളില്‍ കൂടി ഗാനം റിലീസ് ചെയ്‌തിട്ടുണ്ട്.

King of Kotha song Ee Ulakin  King of Kotha song  King of Kotha  Ee Ulakin  Ee Ulakin released  Dulquer Salmaan  Dulquer Salmaan starrer King of Kotha  കൊത്തയിലെ രാജാവിന്‍റെ പ്രണയം തരംഗം  കൊത്തയിലെ രാജാവിന്‍റെ പ്രണയം  ഷാന്‍ റഹ്മാന്‍റെ മനോഹര സംഗീതത്തില്‍ ഈ ഉലകിന്‍  ഈ ഉലകിന്‍  ഷാന്‍ റഹ്മാന്‍റെ ഗാനങ്ങള്‍  ഷാന്‍ റഹ്മാന്‍  ഷാന്‍ റഹ്മാന്‍ ഗാനങ്ങള്‍  Shaan Rahman  Shaan Rahman songs  Ee Ulakin video song  Ee Ulakin on other languages  Kalapakkaara song  King of Kotha advance booking  Abhilash Joshiy directorial debut  King of Kotha trailer  King of Kotha release  King of Kotha actors  King of Kotha crew members  കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം  കിംഗ് ഓഫ് കൊത്ത  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍  ദുല്‍ഖര്‍ സല്‍മാന്‍ ഗാനങ്ങള്‍  ദുല്‍ഖര്‍ സല്‍മാന്‍ പുതിയ സിനിമകള്‍  ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍  ഐശ്വര്യ ലക്ഷ്‌മി  ഐശ്വര്യ ലക്ഷ്‌മി സിനിമകള്‍  ഐശ്വര്യ ലക്ഷ്‌മി ഗാനങ്ങള്‍
King of Kotha song Ee Ulakin ഷാന്‍ റഹ്മാന്‍റെ മനോഹര സംഗീതത്തില്‍ ഈ ഉലകിന്‍; കൊത്തയിലെ രാജാവിന്‍റെ പ്രണയം തരംഗം
author img

By

Published : Aug 20, 2023, 11:07 AM IST

King of Kotha song: ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) ഏറ്റവും പുതിയ ചിത്രമായ 'കിംഗ് ഓഫ് കൊത്ത'യിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'ഈ ഉലകിന്‍' (Ee Ulakin) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

Ee Ulakin video song: ഷാന്‍ റഹ്മാന്‍റെ (Shaan Rahman) മനോഹര സംഗീതത്തിലുള്ള ഈ ഗാനത്തിലുടനീളം ദുല്‍ഖര്‍ സല്‍മാന്‍റെയും ഐശ്വര്യ ലക്ഷ്‌മിയുടെയും (Aishwarya Lekshmi) പ്രണയ രംഗങ്ങളാണുള്ളത്. മനു മഞ്ജിത്തിന്‍റെ ഗാന രചനയില്‍ ശ്രീജിഷ് സുബ്രഹ്മണ്യം ആണ് ഈ റൊമാന്‍റിക് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Ee Ulakin on other languages: മലയാളത്തിന് പുറമെ നാല് ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. തമിഴില്‍ 'എന്‍ ഉയിരെ', തെലുങ്കില്‍ 'നാ ഊപിരെ', ഹിന്ദിയില്‍ 'യേ ദില്‍ മേരാ' എന്നിങ്ങനെയാണ് ഗാനങ്ങള്‍ പുറത്തിറങ്ങിയത്. തമിഴില്‍ സത്യപ്രകാശും, തെലുങ്കില്‍ ശ്രീ കൃഷ്‌ണനും, ഹിന്ദിയില്‍ അമിത് മുത്രേജയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Kalapakkaara song: 'കിംഗ് ഓഫ് കൊത്ത'യിലെ രണ്ടാമത്തെ ഗാനമാണ് 'ഈ ഉലകിന്‍'. 'കലാപക്കാരാ' ആണ് ചിത്രത്തിലെ ആദ്യ ഗാനം. ഐറ്റം നമ്പറായി പുറത്തിറങ്ങിയ ഗാനത്തില്‍ തെന്നിന്ത്യന്‍ താരം റിതിക സിങ്ങാണ് ദുല്‍ഖറിനൊപ്പം എത്തിയത്. 'കലാപക്കാരാ'യും മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ റിലീസ് ചെയ്‌തിരുന്നു.

Also Read: ഒടുവില്‍ കലാപക്കാരാ എത്തി..! ചടുലമായ നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍, ഒപ്പം റിതിക സിങ്ങിന്‍റെ ഐറ്റം നമ്പറും...

King of Kotha release: ഒരു മാസ് എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും 'കിംഗ് ഓഫ് കൊത്ത' എന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളില്‍ എത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

King of Kotha advance booking: 'കിംഗ് ഓഫ് കൊത്ത'യുടെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. റിലീസിന് ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഗംഭീര ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഈ പാന്‍ ഇന്ത്യന്‍ ചിത്രം കേരളത്തില്‍ മാത്രം 1,044 ഷോകളില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ ഒരു കോടിയിലധികം ടിക്കറ്റ് ഇതിനോടകം തന്നെ വിറ്റഴിച്ചു. ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത് മുതല്‍ ബുക്ക് മൈ ഷോയില്‍ 'കിംഗ് ഓഫ് കൊത്ത' ട്രെന്‍ഡിംഗാണ്.

King of Kotha trailer: നേരത്തെ സിനിമയുടെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലര്‍. ദുല്‍ഖര്‍ സല്‍മാനും ചെമ്പന്‍ വിനോദുമാണ് ട്രെയിലറില്‍ ഹൈലൈറ്റായത്.

Abhilash Joshiy directorial debut: രാജു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. രാജുവിന്‍റെ ശത്രുവായി ചെമ്പന്‍ വിനോദിന്‍റെ കഥാപാത്രവും എത്തുന്നു. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. അഭിലാഷിന്‍റെ സ്വപ്‌ന പദ്ധതിയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ബിഗ് ബജറ്റിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

King of Kotha actors: ദുല്‍ഖര്‍ സല്‍മാന്‍റെ വേഫേറെര്‍ ഫിലിംസും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഐശ്വര്യ ലക്ഷ്‌മി നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തി കൃഷ്‌ണ, ചെമ്പന്‍ വിനോദ്, തമിഴ് താരം പ്രസന്ന, ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകന്‍, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'സാർപ്പട്ട പരമ്പര'യിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കലും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

King of Kotha crew members: അഭിലാഷ് എൻ ചന്ദ്രനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ, ജേക്‌സ്‌ ബിജോയ് എന്നിവർ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കൊറിയോഗ്രാഫി - ഷെറീഫ്, സംഘട്ടനം - രാജശേഖർ, മേക്കപ്പ് - റോണെക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽ - ഷുഹൈബ് എസ് ബി കെ, പിആർ പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read: 'പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ രാജാവിന് മാത്രമേ ഭൂമിയെ രക്ഷിക്കാൻ കഴിയൂ'; കൊത്തയെ അടക്കി ഭരിച്ച് രാജു; ഗംഭീര ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.