ETV Bharat / bharat

ഡോ. ശാര്‍ദ സുമനെ ശ്വാസകോശമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും ; ഹൈദരാബാദിലേക്ക് മാറ്റി - ഡോ. രാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ഡോ. സുമന്‍റെ ചികിത്സക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1.5 കോടി രൂപ ധനസഹായം നൽകി

doctor sharda suman  doctor sharda suman was brought to hyderabad  doctor sharda suman was brought to hyderabad by air ambulance  hyderabad  lucknow news  lucknow samachar  lucknow khabar  chief minister yogi adityanath  ഹൈദരാബാദ് കിംസ് ആശുപത്രി  കിംസ്  ഡോ. രാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഡോക്ടർ ശാർദ സുമൻ
dr sharda suman brought to kims hyderabad for lungs transplant
author img

By

Published : Jul 11, 2021, 9:45 PM IST

ലഖ്‌നൗ : കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഡോക്ടർ ശാർദ സുമനെ ശ്വാസകോശമാറ്റ ശസ്ത്രക്രിയക്കായി ഹൈദരാബാദിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഗർഭകാലത്തും രോഗികളെ പരിചരിക്കുന്നതിനിടയിലാണ് റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വകുപ്പിൽ ജൂനിയർ ഡോക്ടറായ സുമൻ കൊവിഡ് ബാധിതയാകുന്നത്.

ഏപ്രിൽ 14ന് കൊവിഡ് പോസിറ്റീവായ ഡോ. സുമൻ മെയ് ഒന്നിന് കുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നാൽ അതിനിടെ ശ്വാസകോശങ്ങള്‍ കൊവിഡ് മൂലം തകരാറിലാവുകയായിരുന്നു.

ലോഹ്യ ആശുപത്രിയിലെ തന്നെ ക്രിട്ടിക്കൽ കെയർ വകുപ്പിലെ പ്രൊഫസർ പി.കെ ദാസിന്‍റെ മേൽനോട്ടത്തിൽ 45 ദിവസത്തോളം വെന്‍റിലേറ്റർ നിരീക്ഷണത്തിലായിരുന്നു ഡോ, സുമൻ.

ഉന്നതതല മെഡിക്കൽ കമ്മിറ്റി ശ്വാസകോശമാറ്റത്തിന് ഉപദേശിച്ചെങ്കിലും കുടുംബത്തിന് ശസ്ത്രക്രിയയ്ക്കുള്ള ചെലവുകൾ താങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്ന് ആശുപത്രി ഡയറക്ടർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവരം അറിയിച്ചതിനെ തുടർന്ന് സര്‍ക്കാര്‍ 1.5 കോടി രൂപയുടെ അടിയന്തര ചികിത്സ സഹായം പ്രഖ്യാപിച്ചു.

Also Read: 2500 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ച് പൊലീസ്

കിംസ് ഹൈദരാബാദ് ആശുപത്രിയിൽ നിന്ന് വന്ന ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയക്കായി ഡോ. സുമനെ ഹൈദരാബാദിലേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.