ETV Bharat / bharat

തെലങ്കാനയില്‍ രണ്ട് പേരെ തട്ടികൊണ്ടു പോയി 50 ലക്ഷം രൂപ കൊള്ളയടിച്ചു - crime news

പണം അപഹരിച്ചതിന് ശേഷം ഇരുവരെയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ഹൈദരാബാദ്  ഹൈദരാബാദ് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  രണ്ട് പേരെ തട്ടികൊണ്ടു പോയി 50 ലക്ഷം രൂപ കൊള്ളയടിച്ചു  തെലങ്കാന  Kidnappers took Rs.50Lakhs from abducted persons  telegana  crime news  crime latest news
തെലങ്കാനയില്‍ രണ്ട് പേരെ തട്ടികൊണ്ടു പോയി 50 ലക്ഷം രൂപ കൊള്ളയടിച്ചു
author img

By

Published : Apr 19, 2021, 12:35 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് പേരെ തട്ടികൊണ്ടു പോയി 50 ലക്ഷം രൂപ കൊള്ളയടിച്ചു. തുടര്‍ന്ന് ഇരുവരെയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെഡപ്പള്ളി ജില്ലയിലെ റേഷന്‍ ഡീലറായ ചിപ്പ രാജേഷം, ലഡ്‌നാപ്പൂര്‍ സ്വദേശി ഉഡുത്ത മാലിയ എന്നിവരെ രണ്ട് ദിവസം മുന്‍പ് കാണാതാവുകയായിരുന്നു. 50 ലക്ഷവുമായി ഭൂമി രജിസ്ട്രേഷന്‍ ചെയ്യാന്‍ പോവുന്നതിനിടെ ഇരുവരെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വിവരമറിഞ്ഞ ഇരുവരുടെയും കുടുംബാഗങ്ങള്‍ പൊലീസ് പരാതി നല്‍കുകയും ചെയ്‌തു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചതുമില്ല. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ രാജപൂരില്‍ നിന്നും ഇരുവരെയും കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 50 ലക്ഷം അപഹരിക്കുകയും ചെയ്‌തിരുന്നു. തട്ടിക്കൊണ്ടു പോയവരെക്കുറിച്ച് വിവരം ലഭിക്കാനായി പൊലീസ് ഇരുവരെയും ചോദ്യം ചെയ്‌തു വരികയാണ്. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.