ബെംഗളുരു: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യഷ് ചിത്രം കെജിഎഫ് ചാപ്‌റ്റർ-2 സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബെംഗളുരുവിലെ ഓറിയോൺ മാളിൽ നടന്ന സ്‌പെഷ്യൽ ഇവന്‍റിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. പ്രശസ്‌ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, നടൻ യഷ്, സംവിധായകൻ പ്രശാന്ത് നീൽ, നിർമാതാവ് വിജയ് കിരഗന്ദൂർ, സഞ്ജയ് ദത്ത്, നടൻ ശിവരാജ് കുമാർ, കർണാടക മന്ത്രി അശ്വത്നാരായൺ, ശ്രീനിധി ഷെട്ടി, പൃഥ്വിരാജ് സുകുമാരൻ, ബോളിവുഡ് നടി രവീണ ടണ്ടൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങി പങ്കെടുത്തു.
കന്നട ഒറിജിനലിനൊപ്പം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ട്രെയിലർ പുറത്തിറങ്ങി. കെജിഎഫ് ചാപ്റ്റർ-2 ഏപ്രിൽ 14ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും.