കോയമ്പത്തൂര്‍ : വായില്‍ മുറിവേറ്റ് വേദനയുമായി അലയുന്ന എട്ട് വയസ് പ്രായമുള്ള ആനയെ പിടികൂടാന്‍ ശ്രമവുമായി കേരള തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഓഗസ്റ്റ് 15ന് കാട്ടാന കോയമ്പത്തൂരിലെ നദീ തീരത്ത് അലഞ്ഞുതിരിയുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയ്‌ക്ക് വായയില്‍ മുറിവേറ്റതായി കണ്ടെത്തിയത്. എട്ട് വയസ് പ്രായം കണക്കാക്കുന്ന ആനയെ പിടികൂടി ചികിത്സ നല്‍കാന്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിവരികയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് ഏഴ് ടീമുകളും കേരളത്തില്‍ നിന്ന് നാല് ടീമുകളും ഇതിനെ പിടികൂടാന്‍ രംഗത്തുണ്ട്. ഓഗസ്‌റ്റ് 17ന് തമിഴ്‌നാട്ടിലെ സെങ്കോട്ടെയ് വനമേഖലയില്‍ ആനയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം രാത്രി(28.08.2022) കോയമ്പത്തൂരിലെ സെയിന്‍ഗുക്കി പ്രദേശത്തെ പനപള്ളിയില്‍ ആന അലഞ്ഞുതിരിയുന്നു എന്ന വിവരം ലഭിച്ചു. ഇതേതുടര്‍ന്ന് 50 അംഗ ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ കണ്ടെത്തി, പക്ഷേ അതിനെ പിടികൂടാനായില്ല. എങ്ങനെയാണ് ആനയ്ക്ക് മുറിവേറ്റതെന്ന് വ്യക്തമായിട്ടില്ല.