ETV Bharat / bharat

ആനക്കട്ടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടർന്ന് കേരള തമിഴ്‌നാട് വനപാലക സംഘങ്ങൾ - കാട്ടാന വാർത്തകൾ

ആനക്കട്ടിയിലെ കൊടുങ്ങര പുഴയ്ക്ക് സമീപം അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

ailing elephant found in anaikatti  search continues for ailing elephant  kerala tamil nadu forest departments  anaikatti elephant  elephant  കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി  ആനക്കട്ടി കാട്ടാന തിരച്ചില്‍  കേരള തമിഴ്‌നാട് വനംവകുപ്പ് ആന തിരച്ചില്‍  കാട്ടാനയ്ക്കായി തിരച്ചില്‍  കാട്ടാന രക്ഷാപ്രവര്‍ത്തനം  കാട്ടാന  കൊടുങ്ങര
ആനക്കട്ടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് 11 സംഘങ്ങള്‍rat
author img

By

Published : Aug 17, 2022, 4:44 PM IST

കോയമ്പത്തൂർ: കേരള-തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലെ കൊടുങ്ങര പുഴയ്‌ക്ക് സമീപം അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ആനക്കട്ടിയുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റൊരു ഭാഗം കേരളത്തിലുമായതിനാൽ ആനയെ രക്ഷിക്കുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിനിടെയാണ് തമിഴ്‌നാട് വനമേഖലയിൽ ഏഴും കേരള വനമേഖലയിൽ നാലും ഉൾപ്പെടെ 11 വനപാലക സംഘങ്ങൾ തിരച്ചിൽ നടത്തുന്നത്.

തിരച്ചിലിന്‍റെ ദൃശ്യം, റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ പ്രതികരണം

അട്ടപ്പാടി വനമേഖലയിലെ പുതൂരില്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബിജു സി.വിയുടെ നേതൃത്വത്തില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുകയാണ്. കേരള വനമേഖലയില്‍ 50 വനപാലകർ അടങ്ങിയ നാല് സംഘങ്ങള്‍ കാട്ടാനയ്‌ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഇതുവരെ കാട്ടാനയെ കണ്ടെത്തിയിട്ടില്ലെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബിജു സി.വി പറഞ്ഞു. തമിഴ്‌നാട്ടിലെ വനമേഖലയിൽ കോയമ്പത്തൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ രാമസുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിൽ 5 ഫോറസ്റ്റ് റേഞ്ചര്‍മാര്‍ ഉൾപ്പെടെ എഴുപതിലധികം വനപാലകരാണ് കാട്ടാനയ്ക്കായുള്ള തിരച്ചിൽ നടത്തുന്നത്.

ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍: ആനക്കട്ടി ഗോപനാരി മേഖലയിലാണ് തമിഴ്‌നാട്ടിലെ വനം വകുപ്പ് സംഘം തിരച്ചിൽ നടത്തുന്നത്. കാട്ടില്‍ കയറിയ ആനയെ കണ്ടെത്താനായി ഡ്രോണ്‍ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. കേരള വനം വകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് കോയമ്പത്തൂർ ജില്ല ഫോറസ്റ്റ് ഓഫിസർ ടി.കെ അശോക് കുമാർ പറഞ്ഞു. തപ്‌സിലിപ് ആന ക്യാമ്പിൽ നിന്ന് കലീം എന്ന് പേരുള്ള ഒരു കുംകി ആനയെ എത്തിച്ചിട്ടുണ്ട്. മുത്തു എന്ന കുംകി ആനയെ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

മൂന്ന് ദിവസം മുന്‍പാണ് ആനക്കട്ടിയിലെ കൊടുങ്ങര പുഴയ്‌ക്ക് സമീപം വായയ്ക്ക് പരിക്കേറ്റ് അവശനിലയില്‍ എട്ടുവയസുള്ള കാട്ടാനയെ കണ്ടെത്തിയത്. വായിലുണ്ടായ മുറിവ് കാരണം ഭക്ഷണം കഴിയ്ക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു കാട്ടാന. കാട്ടാനകളുമായുള്ള സംഘട്ടനത്തിൽ ആനയുടെ വായയ്ക്ക് പരിക്കേറ്റതാകാമെന്നാണ് നിഗമനം.

Read more: പുഴ കടക്കാനാകാതെ രോഗബാധിതനായ കാട്ടാന; രക്ഷാപ്രവർത്തനത്തിൽ കൊമ്പുകോർത്ത് കേരളവും തമിഴ്‌നാടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.