ETV Bharat / bharat

Tamilnadu | 'മാമന്നനിലെ രംഗത്തിന് സമാനം'; നായയെ ടെറസിൽ കെട്ടിയിട്ട് തല്ലിക്കൊന്നു, കോയമ്പത്തൂരിൽ മലയാളി അറസ്റ്റിൽ

നായ കടിച്ചതിൽ പ്രകോപിതനായതിനെ തുടർന്നാണ് തല്ലിക്കൊന്നത്. മലയാളിയായ വിഭീഷണനാണ് നായയെ കൊന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Kerala man arrested for arrested for killing dog  man arrested for killing dog  killing dog  kerala native arrested in coimbatore  coimbatore crime  dog killing  Maamannan  വളർത്തുനായ കടിച്ചു  നായ കടിച്ചു  നായയെ അടിച്ചുകൊന്നു  ടെറസിൽ കെട്ടിയിട്ട് നായയെ തല്ലിക്കൊന്നു  നായയെ തല്ലിക്കൊന്നു  നായ  dog  dog attack  dog attacked  വളർത്തുനായ  വളർത്തുനായ ആക്രമിച്ചു  നായയെ കൊന്നു  കോയമ്പത്തൂരിൽ നായയെ കൊന്നു  മാമന്നൻ  ഫഹദ് ഫാസിൽ  fahadh faasil  Blue Cross of India  Blue Cross  ബ്ലൂ ക്രോസ്  Tamilnadu  തമിഴ്‌നാട്  വിഭീഷണൻ  Vibhishan  വളർത്തുമൃഗത്തെ കൊന്നു  മൃഗത്തോട് ക്രൂരത  ക്രൂരത
Tamilnadu
author img

By

Published : Jul 22, 2023, 2:19 PM IST

കോയമ്പത്തൂർ : 'മാമന്നൻ' (Maamannan) സിനിമയിൽ നായയെ കൊല്ലുന്ന രംഗത്തിന് സമാന സംഭവം കോയമ്പത്തൂരിലും (Coimbatore). കോയമ്പത്തൂർ ജില്ലയിലെ സുലൂരിനടത്തുള്ള രംഗനാഥപുരം പ്രദേശത്താണ് സംഭവം. നായയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ വിഭീഷണൻ (Vibhishan) എന്നയാൾ അറസ്റ്റിലായി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വളർത്തുനായ കടിച്ചു, ടെറസിൽ കെട്ടിയിട്ട ശേഷം തല്ലിക്കൊന്നു : മലയാളിയായ കൃഷ്‌ണ കുമാരി (Krishna Kumari) എന്ന സ്‌ത്രീയും കുടുംബവും താമസിക്കുന്നത് രംഗനാഥപുരത്താണ്. അവർക്ക് രണ്ട് മക്കളാണുള്ളത്. ഒരു മകനും മകളും. ഇവരോടൊപ്പമാണ് കൃഷ്‌ണ കുമാരിയുടെ സഹോദരൻ വിഭീഷണനും താമസിക്കുന്നത്.

ഇവർ വീട്ടിൽ ഒരു ലാബ്രഡോർ ഡോഗിനെ (Labrador Retriever) വളർത്തിയിരുന്നു. ഈ നായ കഴിഞ്ഞ ദിവസം കൃഷ്‌ണ കുമാരിയുടെ മകനെ കടിച്ചു എന്ന് പറയപ്പെടുന്നു. ഇതിനെ തുടർന്ന് വിഭീഷണൻ നായയെ മുകളിലേക്ക് കൊണ്ടുപോയി ടെറസിൽ കെട്ടിയിട്ടു. എന്നാൽ കെട്ടിയിടുന്നതിനിടെ നായ വിഭീഷണനെയും കടിച്ചു.

ഇതിൽ പ്രകോപിതനായ വിഭീഷണൻ സമീപത്ത് കിടന്നിരുന്ന തടി കഷണം എടുത്ത് നായയെ തുടരെ ആക്രമിക്കുയായിരുന്നു. നായയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ ആളുകൾ കണ്ടത് രക്തത്തിൽ കുളിച്ച് ചത്തുകിടക്കുന്ന നായയെയാണ്. തുടർന്ന് അയൽവാസികൾ ഉടൻ തന്നെ ബ്ലൂ ക്രോസിൽ വിവരമറിയിക്കുകയായിരുന്നു.

ഇന്ത്യയിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൃഗക്ഷേമ ചാരിറ്റിയാണ് ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ (Blue Cross of India) അഥവാ ബിസിഐ. വിവരമറിഞ്ഞ് ബ്ലൂ ക്രോസ് സംഘടന (Blue Cross) അംഗം ബാലകൃഷ്‌ണൻ (Balakrishnan) സ്ഥലത്തെത്തി. നായയെ വിഭീഷണൻ തല്ലിക്കൊന്നതാണെന്ന് ബിസി (BC) അംഗം സ്ഥിരീകരിച്ചു.

തുടർന്ന് വിഭീഷണനെതിരെ സുലൂർ (Sulur) പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിഭീഷണനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മാമന്നൻ (Maamannan) ചിത്രത്തിലെ രത്നവേലിന്‍റെ ക്രൂരത : കോയമ്പത്തൂരിൽ നടന്ന ഈ സംഭവം അടുത്തിടെ പുറത്തിറങ്ങിയ 'മാമന്നൻ' സിനിമയ്ക്ക് സമാനമാണ്. തമിഴ്‌നാട്ടിലെ കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin), കീർത്തി സുരേഷ് (Keerthy Suresh), ഫഹദ് ഫാസിൽ (fahadh faasil), വടിവേലു (Vadivelu) എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമായ മാമന്നനിൽ സമാനമായി നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കാഥാപാത്രമായ രത്നവേലാണ് ഈ ക്രൂരകൃത്യം ചെയ്യുന്നതായി കാണിക്കുന്നത്.

പ്രാദേശിക മത്സരങ്ങൾക്കായി നിരവധി നായ്ക്കളെ തന്‍റെ വസതിയിൽ പരിപാലിക്കുന്നയാളാണ് രത്നവേൽ. ഒരിക്കൽ രത്നവേലിന്‍റെ ഒരു നായ പ്രദേശത്ത് പ്രസിദ്ധമായ ഒരു മത്സരത്തിൽ പരാജയപ്പെട്ടു. ഇതിൽ പ്രകോപിതനായ രത്നവേൽ നായയെ ടെറസിൽ കൊണ്ടുപോയി കെട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതാണ് സിനിമയിലെ സീൻ.

Also read : 'പ്രഭാത സവാരിയ്‌ക്ക് വന്നില്ല'; നായയെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ച് ഉടമസ്ഥന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.