ETV Bharat / bharat

ബില്ലുകളില്‍ ഒപ്പിടുന്നില്ല, നടപടി ഭരണഘടന വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala gov plea against Governor : തീര്‍പ്പു കല്‍പ്പിക്കാത്ത ബില്ലുകളില്‍ ഉടന്‍ തീരുമാനം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സുപ്രീം കോടതിയോട് കേരള സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Nov 2, 2023, 11:57 AM IST

Updated : Nov 2, 2023, 2:10 PM IST

Kerala govt approached SC against Governor  Kerala govt against Governor  Kerala gov plea against Governor  Governor Arif Mohammed Khan  Pinarayi Vijayan  സംസ്ഥാന സര്‍ക്കാര്‍  സുപ്രീം കോടതിയോട് കേരള സര്‍ക്കാര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  നിയമസഭ  നിയമസഭ പാസാക്കിയ ബില്ലുകള്‍
Kerala gov plea against Governor

ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ (Kerala govt approached SC against Governor). നിയമസഭ പാസാക്കിയ ബില്ലുകള്‍ പരിഗണിക്കുന്നത് ഗവര്‍ണര്‍ വൈകിപ്പിക്കുന്നു എന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ സമ്മതത്തിനായി സമര്‍പ്പിച്ച എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിഷ്‌ക്രിയത്വം കാണിക്കുന്നു എന്നാണ് സര്‍ക്കാരിന്‍റെ വാദം (Kerala gov plea against Governor).

മൂന്ന് ബില്ലുകള്‍ രണ്ട് വര്‍ഷത്തിലേറെയായി തീര്‍പ്പാകാതെ കിടക്കുന്നു. കൂടാതെ ഒരുവര്‍ഷമായി മറ്റ് മൂന്ന് ബില്ലുകളും പിടിച്ചുവച്ചിരിക്കുകയാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ (Governor Arif Mohammed Khan) നടപടി ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തെ സദ്‌ഭരണവും നിയമവാഴ്‌ചയും അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

തീര്‍പ്പാക്കാത്ത ബില്ലുകള്‍ കൂടുതല്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അടുത്തിടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നു എന്ന് കാണിച്ച് തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ബില്ലില്‍ ഒപ്പിടാതെ പിടിച്ചു വയ്‌ക്കുന്ന ഗവര്‍ണറുടെ നടപടി കൊളോണിയല്‍ വ്യവസ്ഥയെ അനുസ്‌മരിപ്പിക്കുന്നതാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചന നല്‍കിയിരുന്നു. ബില്ലുകൾ ദീർഘകാലമായി പിടിച്ചുവയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് എന്നും പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പ് കാത്ത് കിടക്കുന്നത്. മൂന്ന് ബില്ലുകൾ ഒരുവർഷവും പത്തുമാസവും പഴക്കമുള്ളതാണ്. സർവകലാശാല നിയമന ഭേദഗതി സംബന്ധിച്ച ബില്‍ 2021 നവംബർ 12നാണ് രാജ്ഭവനിലേക്ക് അയച്ചത്. ഇത് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള മൂന്ന് ബില്ലുകൾ വേറെയുമുണ്ട്. ലോകായുക്‌ത നിയമ ഭേദഗതി ബില്‍ ഒരു വർഷത്തില്‍ അധികമായി തീര്‍പ്പാകാതെ കിടക്കുകയാണ്. പൊതുജനാരോഗ്യ ബില്ലിലും ഗവർണർ ഒപ്പുവച്ചിട്ടില്ല. നിയമസഭ വിശദമായി പരിശോധിച്ചും ചർച്ചചെയ്‌തും പാസാക്കിയ ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്.

Also Read: Governor About NCERT Name Change Controversy 'പാഠപുസ്‌തകങ്ങളില്‍ ഭാരതം എന്നാക്കുന്നതില്‍ തെറ്റില്ല, ഭരണഘടന വിരുദ്ധമല്ല': ഗവര്‍ണര്‍

Last Updated : Nov 2, 2023, 2:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.