ETV Bharat / bharat

മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച: ഒരു പ്രതികൂടി മഹാരാഷ്ട്രയില്‍ നിന്ന് പിടിയില്‍, മൂന്നര കിലോ വെള്ളിയും കണ്ടെടുത്തു - സത്താറ വെള്ളി കണ്ടെടുത്തു വാര്‍ത്ത

മഹാരാഷ്ട്രയിലെ സത്താറയിലെത്തിയ കേരള പൊലീസ് സദാശിവ് പേട്ട് സ്വദേശി രാഹുല്‍ ഗാഡ്ഗെ എന്നയാളെയാണ് പിടികൂടിയത്. കഴിഞ്ഞ ജൂലൈയിലാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. ഏഴര കിലോഗ്രാം സ്വർണവും പണവുമാണ് കവര്‍ന്നത്.

Three and a half kg silver seized news  marutha road bank robbery news  palakkad bank robbery silver seized news  palakkad bank robbery latest news  silver seized kerala bank robbery news  മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച വാര്‍ത്ത  മരുത റോഡ് ബാങ്ക് കവര്‍ച്ച വാര്‍ത്ത  ബാങ്ക് കവര്‍ച്ച വെള്ളി കണ്ടെടുത്തു വാര്‍ത്ത  പാലക്കാട് ബാങ്ക് കവര്‍ച്ച വാര്‍ത്ത  മഹാരാഷ്‌ട്ര സത്താര്‍ വെള്ളി കണ്ടെടുത്തു വാര്‍ത്ത  സത്താര്‍ വെള്ളി കണ്ടെടുത്തു വാര്‍ത്ത  ബാങ്ക് കവര്‍ച്ച വെള്ളി കണ്ടെടുത്തു വാര്‍ത്ത
മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച: മൂന്നര കിലോ വെള്ളി പൊലീസ് കണ്ടെടുത്തു
author img

By

Published : Sep 19, 2021, 12:32 PM IST

Updated : Sep 19, 2021, 2:12 PM IST

മുംബൈ: പാലക്കാട് ചന്ദ്രനഗറിലെ മരുത റോഡ് സഹകരണ ബാങ്കില്‍ നിന്ന് സ്വർണം കവർന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യപ്രതിനാസിക് സ്വദേശി പരേഷ് അശോക് അംബുർലിയെ സ്വർണം വില്‍ക്കാൻ സഹായിച്ചയാളെയാണ് പിടികൂടിയത്.

മഹാരാഷ്ട്രയിലെ സത്താറയിലെത്തിയ കേരള പൊലീസ് സദാശിവ് പേട്ട് സ്വദേശി രാഹുല്‍ ഗാഡ്ഗെ എന്നയാളെയാണ് പിടികൂടിയത്. കഴിഞ്ഞ ജൂലൈയിലാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. ഏഴര കിലോഗ്രാം സ്വർണവും പണവുമാണ് കവര്‍ന്നത്.

വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രില്ലറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ച് ബാങ്ക് ലോക്കർ തകർക്കുകയായിരുന്നു. ബാങ്കിലെ അലാറവും സിസിടിവിയും നശിപ്പിച്ച പ്രതി കവർച്ചയ്ക്ക് ശേഷം സിസിടിവിയുടെ ഡിവിആറും കൈക്കലാക്കിയിരുന്നു.

മരുത റോഡ് സഹകരണ ബാങ്ക് കവര്‍ച്ച: ഒരു പ്രതികൂടി പിടിയില്‍

വളരെ ആസൂത്രിതമായി നടത്തിയ കവർച്ച അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ പൊലീസിനെ വലച്ചിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ പരേഷ് അശോക് അംബുർലി കാറിൽ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടന്നതായി കണ്ടെത്തി. മഹാരാഷ്ട്രയിലെ സത്താറയിലുള്ള ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി മോഷ്‌ടിച്ച സ്വർണം സത്താറയിൽ വില്‍പന നടത്തിയതായി പൊലീസിനെ അറിയിച്ചു. തുടരന്വേഷണത്തിലാണ് സ്വർണം വില്‍ക്കാൻ സഹായിച്ച രാഹുല്‍ ഗാഡ്ഗെ എന്നയാളെ പൊലീസ് കണ്ടെത്തിയത്. ഇയാളില്‍ നിന്ന് മൂന്നര കിലോ വെള്ളി പൊലീസ് കണ്ടെടുത്തു. രാഹുല്‍ ഗാഡ്ഗെയുടെ സദാശിവ് പേട്ടിലുള്ള വീട്ടില്‍ നിന്നാണ് വെള്ളി കണ്ടെടുത്തത്.

സ്വര്‍ണം വിറ്റതില്‍ നിന്ന് ലഭിച്ച കമ്മിഷന്‍ തുക ഉപയോഗിച്ചാണ് ഗാഡ്ഗെ വെള്ളി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Read more: സഹകരണ ബാങ്ക് കുത്തിത്തുറന്ന് ഏഴര കിലോഗ്രാം സ്വർണം കവർന്ന പ്രതി പിടിയിൽ

Last Updated : Sep 19, 2021, 2:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.