ETV Bharat / bharat

'നേരിടേണ്ട രീതിയിൽ നേരിടും'; ടി നസറുദ്ദീന് മുഖ്യമന്ത്രിയുടെ മറുപടി

നാടിന്‍റെ രക്ഷയ്ക്കുവേണ്ടിയാണ് നിയന്ത്രണങ്ങളെന്ന് വ്യാപാരികൾ മനസിലാക്കണമെന്ന് മുഖ്യമന്ത്രി

kerala cm pinarayi vijayan  demands raised by traders  shops opening covid restrictions  kerala covid restrictions  മുഖ്യമന്ത്രി പിണറായി വിജയൻ  കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം  വ്യാപാരികൾക്ക് മുഖ്യമന്ത്രിയുടെ മറുപടി
മുഖ്യമന്ത്രി പിണറായി വിജയന്‍
author img

By

Published : Jul 13, 2021, 8:24 PM IST

ന്യൂഡൽഹി : വ്യാഴാഴ്‌ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരികളുടെ വികാരം മനസിലാകും. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്

കടകള്‍ തുറക്കണമെന്ന ആവശ്യം നിലവിൽ അംഗീകരിക്കാന്‍ കഴിയാത്ത നിലയാണ്. കടകള്‍ തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നിരുന്നാലും, സാഹചര്യമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്.

Also Read: KERALA COVID CASES: കേരളത്തിൽ 14,539 പേർക്ക് കൂടി കൊവിഡ്

എവിടെയൊക്കെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമോ അവിടെയെല്ലാം അനുവദിച്ചിട്ടുണ്ട്. നാടിന്‍റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ വ്യാപാരികള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.