ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തെ റോഡ് വികസനവും നവീകരണവും ചര്‍ച്ചയായി.
സംസ്ഥാനത്തെ 11 റോഡുകൾ രണ്ടാം ഘട്ട ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള മൈസൂർ റോഡ് ദേശീയ പാതയായി ഉയര്‍ത്താനും തീരുമാനമായി.
പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച സൗഹാര്‍ദപരമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കേരളത്തിന്‍റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സംസ്ഥാനത്തിനായി ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായും പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു.