ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' സംബന്ധിച്ച അവലോകനയോഗം ചേർന്നു. മാർച്ച് 25 നാണ് 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' പദ്ധതി നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ വീടുകളിൽ റേഷൻ എത്തിക്കുന്നത് നിർത്തിയ സാഹചര്യത്തിലാണ് അവലോകനയോഗം ചേർന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുറമെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഇമ്രാൻ ഹുസൈനും യോഗത്തിൽ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതികളിലൂടെ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍, അതേ പദ്ധതിയുടെ പേരില്‍ തന്നെ സംസ്ഥാനങ്ങള്‍ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പദ്ധതികള്‍ മറ്റ് പേരുകളിൽ സംസ്ഥാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് അവലോകനയോഗം ചേർന്നത്.
ഗോതമ്പ്, പഞ്ചസാര,അരി എന്നിവ വീടുകളിൽ എത്തിച്ച് നൽകുന്നതാണ് 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' പദ്ധതി. ഈ പദ്ധതി നിലവിൽ വരുന്നതോടെ കേന്ദ്രസർക്കാരിന്‍റെ വൺ നേഷൻ വൺ റേഷൻ കാർഡും ഡൽഹിയിൽ നിലവിൽ വരുമെന്നും കെജ്‌രിവാൾ പറഞ്ഞു.