ETV Bharat / bharat

Delhi ordinance | 'കേന്ദ്ര ഓർഡിനൻസ് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയ്‌ക്ക് മുകളിൽ പ്രതിഷ്‌ഠിക്കുന്നതിന് തുല്യം' ; വിമർശനവുമായി കെജ്‌രിവാൾ

കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസിനെ ആം ആദ്‌മി പാർട്ടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അരവിന്ദ് കെജ്‌രിവാൾ

Delhi Chief Minister  Arvind Kejriwal  National Capital Civil Services Authority  Centre government  Delhi ordinance  അരവിന്ദ് കെജ്‌രിവാൾ  കേന്ദ്ര ഓർഡിനൻസ്  ഡൽഹി ഓർഡിനൻസ്  ഡൽഹി സർക്കാർ  നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി
Delhi ordinance
author img

By

Published : Jun 20, 2023, 10:45 PM IST

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാർ രൂപീകരിച്ച നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി വ്യർഥമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി സർക്കാരിന് എതിരെ ഇറക്കിയ ഓർഡിനൻസിൽ, കേന്ദ്ര സർക്കാരിനെതിരായ അക്രമണത്തിന്‍റെ ഭാഗമാണ് പുതിയ പ്രസ്‌താവന. നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി ഡൽഹി സർക്കാരിന്‍റെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഓർഡിനൻസിനെ രൂക്ഷമായി വിമർശിച്ചു.

ഡൽഹി സർക്കാരിലെ ഗ്രൂപ്പ് എ ഓഫിസർമാരുടെ സ്ഥലം മാറ്റവും നിയമനവും കൈകാര്യം ചെയ്യുന്നതിന് നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയെയാണ് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിയമനം ഉൾപ്പടെ ഡൽഹി സർക്കാരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഭരണകൂടത്തിന് തന്നെയാണെന്ന് സുപ്രീം കോടതി മെയ്‌ മാസത്തിൽ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

സർക്കാരിന്‍റെ അധികാരങ്ങൾ തട്ടിയെടുക്കാനാണ് കേന്ദ്രം ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഈ ഓർഡിനൻസ് ചീഫ് സെക്രട്ടറിയെ കാബിനറ്റിന് മുകളിൽ പ്രതിഷ്‌ഠിക്കുന്നതിന് തുല്യമാണെന്നും ആം ആദ്‌മി പാർട്ടി അതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരിലൂടെ ഡൽഹിയെ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്‍റെ താത്പര്യം.

സർക്കാരിനെ ഉദ്യോഗസ്ഥരിലൂടെ നിയന്ത്രിക്കാൻ ശ്രമം : ഓരോ മന്ത്രിക്കും മുകളിൽ ഒരോ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി സർക്കാരിനെ ഉദ്യോഗസ്ഥരിലൂടെ നിയന്ത്രിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. മന്ത്രിമാർ എടുക്കുന്ന തീരുമാനങ്ങൾ നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

also read : Patna opposition meet |മഹാസംഗമത്തിന് പട്‌ന സജ്ജം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂണ്‍ 23ന്, ഒരുക്കങ്ങള്‍ വിലയിരുത്തി നിതീഷ് കുമാര്‍

ഡൽഹി ഒരു തുടക്കം മാത്രം : ഒരാഴ്‌ച മുൻപാണ് രാം ലീല മൈതാനിയിൽ നടന്ന മഹാറാലിയിൽ കെജ്‌രിവാൾ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഡൽഹി ഒരു തുടക്കം മാത്രമാണെന്നും മറ്റ് സംസ്ഥാനങ്ങളും ഓർഡിനൻസ് ആക്രമണത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയ്‌ക്ക് രാജ്യത്തെ നല്ല രീതിയിൽ നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം എല്ലാ ദിവസവും ഉറക്കം എഴുന്നേറ്റ് ഡൽഹിയിൽ നടക്കുന്ന പ്രവൃത്തികള്‍ നിർത്തിവയ്‌ക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

also read : Delhi ordinance bill | 'ഡല്‍ഹിക്കെതിരായ ഓർഡിനൻസ് തുടക്കം മാത്രം'; മറ്റ് സംസ്ഥാനങ്ങളേയും കേന്ദ്രം ആക്രമിക്കുമെന്ന് കെജ്‌രിവാള്‍

കേന്ദ്രത്തിന്‍റെ ഓർഡിനൻസ് രാജ്യതലസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട സമയമായെന്നാണ് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ വിഷയത്തിൽ അഭിപ്രായപ്പെട്ടത്. അതേസമയം ഓർഡിനൻസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒന്നിച്ച് നിർത്താൻ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ അടുത്ത ദിവസങ്ങളിലായി പല പ്രതിപക്ഷ നേതാക്കളേയും കണ്ട് പിന്തുണ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.