ETV Bharat / bharat

ഡൽഹിയിൽ തിങ്കളാഴ്‌ച്ച മുതൽ ലോക്ക്‌ ഡൗണിൽ ഇളവുകൾ

author img

By

Published : May 28, 2021, 3:42 PM IST

ഡൽഹി ലഫ്‌റ്റന്‍റ്‌ ഗവർണർ അനിൽ ബൈജാൽ അധ്യക്ഷനായ ദുരന്ത നിവാരണ വിഭാഗവുമായി നടത്തിയ യോഗത്തിലാണ്‌ തീരുമാനം.

Delhi CM Kejriwal  lockdown in Delhi  second wave of Covid  ഡൽഹി  തിങ്കളാഴ്‌ച്ച മുതൽ ലോക്ക്‌ ഡൗണിൽ ഇളവ്‌  ലോക്ക്‌ ഡൗണിൽ ഇളവുകൾ  അനിൽ ബൈജാൽ  അരവിന്ദ്‌ കെജ്‌രിവാൾ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ
ഡൽഹിയിൽ തിങ്കളാഴ്‌ച്ച മുതൽ ലോക്ക്‌ ഡൗണിൽ ഇളവുകൾ

ന്യൂഡൽഹി: തിങ്കളാഴ്‌ച്ച മുതൽ സംസ്ഥാനത്ത്‌ ലോക്ക്‌ ഡൗണിൽ ഇളവുകളുണ്ടാകുമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ. ഡൽഹി ലഫ്‌റ്റന്‍റ്‌ ഗവർണർ അനിൽ ബൈജാൽ അധ്യക്ഷനായ ദുരന്ത നിവാരണ വിഭാഗവുമായി നടത്തിയ യോഗത്തിലാണ്‌ തീരുമാനം.

ALSO READ:പ്രതിഷേധം വ്യാപകം; വൈരമുത്തുവിന് നല്‍കിയ ഒഎന്‍വി സാഹിത്യ പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനം

തിങ്കളാഴ്‌ച്ച മുതൽ വ്യാവസായിക മേഖലകളിലെ ഉൽപാദന യൂണിറ്റുകൾക്ക്‌ പ്രവർത്തനാനുമതി നൽകും. നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം. എല്ലാ ആഴ്‌ച്ചകളിലും പൊതുജനങ്ങളുടെയും വിദഗ്‌ദരുടെയും നിർദേശത്തിന്‌ അനുസരിച്ചാകും ഇളവുകൾ പ്രഖ്യാപിക്കുക. കൊവിഡ്‌ കേസുകൾ വീണ്ടും കൂടിയാൽ ഇളവുകൾ അനുവദിക്കുന്നത്‌ വീണ്ടും നിർത്തിവെക്കുമെന്നും അരവിന്ദ്‌ കെജ്‌രിവാൾ കൂട്ടിച്ചേർത്തു.ഏപ്രിൽ 15 മുതലാണ്‌ സംസ്ഥാനത്ത്‌ വീണ്ടും ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയത്‌.

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഡൽഹിയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 1.5 ആണ്‌. പ്രതിദിനം കൊവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത്‌ വളരെയധികം കുറവായെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.