ന്യൂഡൽഹി: ലോക്‌സഭയിലെ ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി(ഭേദഗതി) ബില്ലിനെ 2021 പരാമർശിച്ചുകൊണ്ടാണ് കെജ്‌രിവാളിന്‍റെ പ്രസ്താവന. ബിജെപിയുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പുറത്താക്കി. അതിനാലാണ് ബിജെപി ഇപ്പോൾ ലോക്സഭ ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നത്. ബിൽ ഭരണഘടനാ ബെഞ്ച് വിധിക്ക് വിരുദ്ധമാണ്. "ബിജെപിയുടെ ഭരണഘടനാവിരുദ്ധമായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, ”കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
"ബിൽ പറയുന്നു- 1. ഡൽഹിയെ സംബന്ധിച്ചിടത്തോളം "സർക്കാർ "എന്നത് ലഫ്റ്റന്‍റ് ഗവർണരാണ്. അപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എന്തുചെയ്യും? 2. എല്ലാ ഫയലുകളും ലഫ്റ്റന്‍റ് ഗവർണറുടെ അടുത്തേക്ക് പോകും. ഇത് 4.7.18 ഭരണഘടനാ ബെഞ്ച് വിധിക്ക് വിരുദ്ധമാണ്." - അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ ട്വീറ്റ്.