ഹൈദരാബാദ്: അജ്മീർ ദർഗയിലെ ഉറൂസ് ആഘോഷങ്ങൾക്ക് ആശംസകളറിയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ദർഗയിലെ ഉറൂസ് ആഘോഷങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിരിപ്പുമായി മുസ്ലീം നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ നേരിട്ടെത്തിയാണ് വിരിപ്പ് പ്രദർശിപ്പിച്ചത്.
ആഭ്യന്തരമന്ത്രി മഹമൂദ് അലി, വഖഫ് ബോർഡ് ചെയർമാൻ മുഹമ്മദ് സലീം, എംഎൽസി മുഹമ്മദ്. ഫരീദുദ്ദീൻ, ഫാറൂഖ് ഹുസൈൻ, എംഎൽഎ മുഹമ്മദ്. ഷക്കീൽ, ടിആർഎസ് ന്യൂനപക്ഷ സെൽ ചെയർമാൻ ഖജാ മുജീബുദ്ദീൻ, മുഫ്തി സയ്യിദ് യൂസഫ്, കോർപ്പറേറ്റർ ബാബ ഫാസിയുദ്ദീൻ ചടങ്ങിൽ പങ്കെടുത്തു.