ETV Bharat / bharat

പേര് ഉറപ്പിച്ചു, 'ഭാരത രാഷ്‌ട്ര സമിതി': ടിആര്‍എസ് പുനർ നാമകരണം ചെയ്‌ത് കെസിആർ - കെസിആർ

പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ ഇന്ന് (ഒക്‌ടോബർ 05) ചേരുന്ന ടിആർഎസ് ജനറൽ ബോഡി യോഗത്തിൽ പേര് മാറ്റുന്നത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കും. ഉച്ചയ്ക്ക് 1.19ന് കെസിആർ പ്രമേയത്തിൽ ഒപ്പിടും.

BRS  TRS as Bharat Rashtra Samithi  TRS new name  Bharat Rashtra Samithi  trs as brs  ഭാരത രാഷ്‌ട്ര സമിതി  ടിആര്‍എസ്  ടിആര്‍എസ് പുനർ നാമകരണം  ടിആര്‍എസ് പുനർ നാമകരണം ഭാരത രാഷ്‌ട്ര സമിതി  ടിആര്‍എസ് പുനർ നാമകരണം ബിആർഎസ്  തെലങ്കാന മുഖ്യമന്ത്രി  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു  തെലങ്കാന രാഷ്‌ട്ര സമിതി  കെസിആർ  ടിആര്‍എസ് പുതിയ പേര്
പേര് ഉറപ്പിച്ചു 'ഭാരത രാഷ്‌ട്ര സമിതി': ടിആര്‍എസ് പുനർ നാമകരണം ചെയ്‌ത് കെസിആർ
author img

By

Published : Oct 5, 2022, 10:23 AM IST

Updated : Oct 5, 2022, 10:55 AM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്‌ട്ര സമിതിയുടെ പേര് 'ഭാരത രാഷ്‌ട്ര സമിതി' എന്നാക്കി പുനർ നാമകരണം ചെയ്‌തു. നൂറിലധികം പേരുകൾ പരിശോധിച്ച ശേഷമാണ് ചൊവ്വാഴ്‌ച (ഒക്‌ടോബർ 04) രാത്രിയോടെ പേര് തെരഞ്ഞെടുത്തത്. ഇന്ന് ഉച്ചയ്‌ക്ക് തെലങ്കാന ഭവനിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പാർട്ടി അധ്യക്ഷൻ കെസിആർ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കും.

283 അംഗങ്ങൾ പുതിയ പേരിന് ഏകകണ്‌ഠമായ അംഗീകാരം നൽകി. ഉച്ചയ്ക്ക് 1.19ന് കെസിആർ പ്രമേയത്തിൽ ഒപ്പിടും. അംഗങ്ങൾ പാസാക്കിയ പ്രമേയത്തിൽ അദ്ദേഹം പ്രസ്‌താവന നടത്തും. കർണാടക മുൻ മുഖ്യമന്ത്രി, ജെഡിഎസ് നേതാവ് കുമാരസ്വാമി, തമിഴ്‌നാട് വിസികെ പാർട്ടി അധ്യക്ഷൻ, എംപി തിരുമാവളവൻ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുക്കും.

പാർട്ടിയുടെ പേര് ടിആർഎസിനു പകരം ഭാരത രാഷ്‌ട്ര സമിതി എന്നാക്കി മാറ്റാനുള്ള തീരുമാനത്തിൽ പാസാക്കിയ പ്രമേയവുമായി തെലങ്കാന സംസ്ഥാന ആസൂത്രണ കമ്മിഷൻ വൈസ് പ്രസിഡന്‍റ് വിനോദ് കുമാർ, ശ്രീനിവാസ് റെഡ്ഡി എന്നിവർ വ്യാഴാഴ്‌ച(ഒക്‌ടോബർ 06) ഡൽഹിയിലേക്ക് പോകും. പാർട്ടിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിക്കും. പാർട്ടിയുടെ പേരിൽ എതിർപ്പുകൾ ഉന്നയിക്കാൻ ഒരു മാസത്തെ സമയം നൽകും. എതിർപ്പുകൾ ഇല്ലെങ്കിൽ പേര് സ്വീകരിക്കും.

Last Updated : Oct 5, 2022, 10:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.