ETV Bharat / bharat

Katrina Kaif Rehearsing For Tiger 3 : ടൈഗര്‍ 3യ്‌ക്ക് വേണ്ടിയുള്ള കത്രീനയുടെ റിഹേഴ്‌സല്‍ ; വീഡിയോ വൈറല്‍ - ടൈഗര്‍

Katrina Kaif rehearsal video viral ടൈഗർ 3യിലെ ഗാനത്തിനായി റിഹേഴ്‌സൽ ചെയ്യുന്ന കത്രീനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Katrina Kaif  Katrina Kaif shooting Tiger 3 song  Katrina Kaif Tiger 3 song video  Tiger 3  Katrina Kaif films  Katrina Kaif rehearsing for Tiger 3  ടൈഗര്‍ 3യ്‌ക്ക് വേണ്ടിയുള്ള കത്രീനയുടെ റിഹേഴ്‌സല്‍  കത്രീനയുടെ റിഹേഴ്‌സല്‍  വീഡിയോ വൈറല്‍  Katrina Kaif rehearsal video viral  Katrina Kaif spotted rehearsing for Tiger 3 song  Shah Rukh Khan Salman Khan action scenes  Katrina Kaif latest movies  Tiger 3 song  Shah Rukh Khan  കത്രീന കൈഫ്  കത്രീന കൈഫ് സിനിമകള്‍  കത്രീന കൈഫ് സല്‍മാന്‍ ഖാന്‍ സിനിമകള്‍  കത്രീന സല്‍മാന്‍ ചിത്രങ്ങള്‍  സല്‍മാന്‍ ഖാന്‍ ഷാരൂഖ് ഖാന്‍ സിനിമകള്‍  ഷാരൂഖ് സല്‍മാന്‍ സിനിമകള്‍  ടൈഗര്‍  പഠാന്‍
Katrina Kaif rehearsing for Tiger 3
author img

By

Published : Aug 21, 2023, 9:22 PM IST

Katrina Kaif spotted rehearsing for Tiger 3 song: ബോളിവുഡ് താരം കത്രീന കൈഫിന്‍റേതായി (Katrina Kaif) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ടൈഗര്‍ 3' (Tiger 3). സല്‍മാന്‍ ഖാന്‍ (Salman Khan) നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ കത്രീന കൈഫ്.

Katrina Kaif rehearsal video viral: ഇപ്പോഴിതാ 'ടൈഗര്‍ 3'യിലെ ഗാനത്തിന്‍റെ ചിത്രീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. സിനിമയിലെ ഗാനത്തിനായി റിഹേഴ്‌സല്‍ ചെയ്യുന്ന കത്രീനയുടെ വീഡിയോ ആണ് വൈറലാവുന്നത്.

കൊറിയോഗ്രാഫർ ചെയ്യുന്നത് പോലെ നൃത്തച്ചുവടുകള്‍ വയ്‌ക്കുന്ന കത്രീനയെയാണ് വീഡിയോയില്‍ കാണാനാവുക. കത്രീനയ്ക്ക് ചുറ്റും ഒരു കൂട്ടം നര്‍ത്തകരെയും കാണാം. ഈ വീഡിയോ കൂടാതെ ചിത്രത്തില്‍ നിന്നുള്ള മറ്റൊരു ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Also Read: പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍; താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍

ഓസ്‌ട്രിയയില്‍ നിന്നുള്ള കത്രീനയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണ വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ വൈറലായതോടെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തുന്നു. 'കേറ്റിനെ പോലെ ആർക്കും ഇത് ചെയ്യാൻ കഴിയില്ല ! ഡാന്‍സ് നമ്പറുകളുടെ രാജ്ഞിയാണ് അവര്‍!!!' - ഒരു ആരാധകന്‍ കുറിച്ചു. 'വളരെ ആവേശത്തിലാണ്' - മറ്റൊരാള്‍ കുറിച്ചു. 'കത്രീനയുടെ സ്‌ക്രീന്‍ പ്രസന്‍സ് അതിശയിപ്പിക്കുന്നതാണ്' - മറ്റൊരു ആരാധകന്‍ കുറിച്ചു.

മനീഷ് ശർമ (Maneesh Sharma) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനെ കൂടാതെ ഇമ്രാൻ ഹാഷ്‌മിയും (Emraan Hashmi) കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 'ടൈഗര്‍ 3' തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Shah Rukh Khan Salman Khan action scenes: റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും (Shah Rukh Khan) 'ടൈഗര്‍ 3'യില്‍ അതിഥി വേഷത്തിൽ എത്തും. ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിലാകും ഷാരൂഖ് ഖാന്‍ എത്തുന്നതെന്നും സൂചനയുണ്ട്. ഈ മാസം മധ് ദ്വീപില്‍ വച്ച് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ചുള്ള ആക്ഷന്‍ രംഗം ചിത്രീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Also Read: 'മെറി ക്രിസ്‌മസ്' റിലീസ് തീയതി പുറത്ത് ; ആഘോഷമാക്കാന്‍ വിജയ് സേതുപതിയും കത്രീനയും

Katrina Kaif latest movies: 'ടൈഗർ 3' കൂടാതെ പ്രിയങ്ക ചോപ്ര (Priyanka Chopra), ആലിയ ഭട്ട് (Alia Bhatt) എന്നിവര്‍ക്കൊപ്പമുള്ള ഫർഹാൻ അക്തറിന്‍റെ (Farhan Akhtar) 'ജീ ലെ സരാ' (Jee Le Zaraa) ആണ് കത്രീനയുടെ മറ്റൊരു പുതിയ ചിത്രം. വിജയ്‌ സേതുപതിക്കൊപ്പമുള്ള മെറി ക്രിസ്‌മസും (Merry Christmas) കത്രീനയുടെ പുതിയ പ്രൊജക്‌ടുകളില്‍ ഒന്നാണ്. ഡിസംബർ 15നാണ് മെറി ക്രിസ്‌മസ് റിലീസ് ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.