ETV Bharat / bharat

പിഎജിഡി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി കശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം

author img

By

Published : May 14, 2022, 5:25 PM IST

ശ്രീനഗറിലെ പാർലമെന്‍റ് അംഗം ഡോ. ഫാറൂഖ് അബുള്ളയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്.

പിഎജിഡി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി കശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം
പിഎജിഡി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി കശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം

ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് കശ്‌മീരി പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷന്‍റെ (പിഎജിഡി) നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി കാശ്‌മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം. ശ്രീനഗറിലെ പാർലമെന്‍റ് അംഗം ഡോ. ​​ഫാറൂഖ് അബുള്ളയുടെ വസതിയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തി, സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് എം വൈ തരിഗാമി, അവാമി നാഷണൽ കോൺഫറൻസ് നേതാവ് മുസാഫർ ഷാ എന്നിവരും പങ്കെടുത്തു.

'കശ്മീരി പണ്ഡിറ്റുകളുടെ ഒരു പ്രതിനിധി സംഘം ഇന്ന് ഞങ്ങളെ കണ്ടു. അവർ തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയെ കാണാനും പണ്ഡിറ്റുകളുടെ ആവശ്യങ്ങൾ അദ്ദേഹത്തിന് മുൻപാകെ അറിയിക്കാനും പിഎജിഡി അംഗങ്ങൾ തീരുമാനിച്ചു. ലെഫ്റ്റനന്‍റ് ഗവർണറുടെ പ്രതികണം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം. എം വൈ തരിഗാമി മാധ്യമങ്ങളോട് പറഞ്ഞു.

പ്രക്ഷോഭകർക്കെതിരെ ലാത്തി വീശുന്നത് ഇവിടെ സാധാരണമായി മാറിയിരിക്കുന്നു. അടിസ്ഥാന യാഥാർഥ്യം നമുക്ക് മുന്നിലുള്ളപ്പോൾ സർക്കാർ വ്യാജ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കൊലപാതകങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയല്ല മറിച്ച് നമ്മൾ ഒരുമിച്ച് അതിനെതിരെ ശബ്ദമുയർത്തുകയാണ് വേണ്ടത്. ഇത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്, തരിഗാമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സർക്കാർ ജീവനക്കാരനായ രാഹുൽ ഭട്ടിനെ ഭീകരർ ഓഫീസിലെത്തി വെടിവെച്ച് കൊന്നത്. മുൻ മുഖ്യമന്ത്രിമാരുൾപ്പെടെ പല മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇതിനെ ശക്തമായി അപലപിച്ചിരുന്നു. പിന്നാലെ ഭട്ടിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാരവും ഭാര്യക്ക് ജോലിയും ജമ്മു കശ്മീർ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.