ശ്രീനഗർ: ചരിത്രപ്രാധാന്യമുള്ള ബദാംവാരി പൂന്തോട്ടം, തുലിപ് ഗാർഡൻ, ശിക്കാര സവാരി എന്നിവ തുറന്ന് വസന്തകാല വിനോദസഞ്ചാരത്തിനായി ഒരുങ്ങി ജമ്മു കശ്‌മീർ സർക്കാർ. പ്രാദേശിക സംസ്‌കാരം സഞ്ചാരികൾക്ക് അനുഭവിക്കാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്ത് ചെയ്‌തിട്ടുണ്ടെന്ന് ടൂറിസം ഡയറക്‌ടർ ഗുലാം നബി ഇറ്റൂ പറഞ്ഞു. അടുത്തിടെ ജമ്മു കശ്‌മീർ ടൂറിസം വകുപ്പ് പൂനെ, കൊൽക്കത്ത, ബെംഗളൂരു, ജയ്‌പൂർ തുടങ്ങി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിച്ചിരുന്നു.
നിരവധി വിനോദ സഞ്ചാരികളാണ് ഓരോ വർഷവും ജമ്മു കശ്‌മീരിൽ വസന്തകാലം ആസ്വദിക്കാനായി എത്തുന്നത്. എന്നാൽ കൊവിഡ് കാലത്തെ വിനോദ സഞ്ചാരം എത്രത്തോളം നേട്ടം കൊണ്ടുവരും എന്നുള്ള ആശങ്കയും അധികൃതർ പങ്കുവച്ചു.