ETV Bharat / bharat

അമ്മയുടെ ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച്‌ കാര്‍ത്തിക്‌ ആര്യന്‍; വികാരഭരിതനായി താരം - അമ്മയുടെ ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച്‌ കാര്‍ത്തിക്‌ ആര്യന്‍

Kartik Aaryan speaks about mother cancer: അര്‍ബുദത്തെ കീഴടക്കിയ തന്‍റെ അമ്മയില്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന്‌ കാര്‍ത്തിക്‌ ആര്യന്‍. അര്‍ബുദത്തിനെതിരെ എന്‍റെ അമ്മ പോരാടി വിജയിച്ചെന്നും കാര്‍ത്തിക്‌ ആര്യന്‍ പറഞ്ഞു.

Kartik Aaryan speaks about mother cancer  Kartik Aaryan talks about his mom battling cancer  അമ്മയുടെ ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച്‌ കാര്‍ത്തിക്‌ ആര്യന്‍  Karthik Aaryan upcoming movies
അമ്മയുടെ ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച്‌ കാര്‍ത്തിക്‌ ആര്യന്‍; വികാരഭരിതനായി താരം
author img

By

Published : Feb 25, 2022, 12:53 PM IST

Updated : Feb 25, 2022, 12:58 PM IST

മഹാരാഷ്‌ട്ര: അര്‍ബുദത്തോട്‌ പൊരുതി ജയിച്ച തന്‍റെ അമ്മയെ കുറിച്ച്‌ സംസാരിക്കുന്നതിനിടെ വികാരധീനനായി ബോളിവുഡ്‌ ക്യൂട്ട്‌ താരം കാര്‍ത്തിക്‌ ആര്യന്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് അര്‍ബുദവുമായുള്ള അമ്മയുടെ പോരാട്ടത്തെക്കുറിച്ചുള്ള താരത്തിന്‍റെ തുറന്നുപറച്ചില്‍.

  • From going for chemotherapy sessions during d shoot of these songs, to now dancing on stage on d
    same- The journey has been arduous! But her Positivity , Fortitude n Fearlessness kept us going. Today i can proudly say: My Mom fought the battle against cancer and WON 🙏🏻 pic.twitter.com/y2mLfFWe1v

    — Kartik Aaryan (@TheAaryanKartik) February 24, 2022 " class="align-text-top noRightClick twitterSection" data=" ">

Kartik Aaryan talks about his mom battling cancer: തന്‍റെ അമ്മയെ കുറിച്ചുള്ള കാര്‍ത്തിക്കിന്‍റെ വാക്കുകള്‍ ഏവരുടെയും ഹൃദയത്തെ സ്‌പര്‍ശിക്കുമെന്ന്‌ ഉറപ്പ്‌. അര്‍ബുദത്തെ കീഴടക്കിയ തന്‍റെ അമ്മയില്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന്‌ താരം പറഞ്ഞു. പരിപാടിയില്‍ അമ്മയ്‌ക്കൊപ്പം കാര്‍ത്തിക്‌ ആര്യനും നൃത്തച്ചുവടുകള്‍ വച്ചു. അമ്മയ്‌ക്കൊപ്പം അര്‍ബുദത്തെ അതിജീവിച്ച ഒരു കൂട്ടം ആളുകൾ നൃത്തം ചെയ്യുന്ന വീഡിയോ ആണ് താരം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്‌. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്‌.

'ഈ ഗാനങ്ങളുടെ ചിത്രീകരണത്തിനിടെ കീമോതെറാപ്പിക്ക്‌ പോകുന്നത് മുതൽ ഇപ്പോൾ സ്‌റ്റേജില്‍ നൃത്തം ചെയ്യുന്നത് വരെയുള്ള യാത്ര വളരെ കഠിനമായിരുന്നു! എന്നാല്‍ അമ്മയുടെ പോസിറ്റിവിറ്റി, ധൈര്യം, നിര്‍ഭയം എന്നിവ ഞങ്ങളെ മുന്നോട്ടു നയിച്ചു. ഇന്നെനിക്ക്‌ അഭിമാനത്തോടെ പറയാന്‍ കഴിയും.. അര്‍ബുദത്തിനെതിരെ എന്‍റെ അമ്മ പോരാടി വിജയിച്ചു.' -കാര്‍ത്തിക്‌ ട്വിറ്ററില്‍ കുറിച്ചു.

Karthik Aaryan upcoming movies: നാല്‌ വര്‍ഷം മുമ്പാണ് കാര്‍ത്തിക്കിന്‍റെ അമ്മ മാലാ തിവാരിക്ക്‌ സ്‌തനാര്‍ബുദം സ്ഥിരീകരിച്ചത്‌. 'ഭൂൽ ഭുലയ്യ 2', 'ഷേസാദ', 'ക്യാപ്റ്റൻ ഇന്ത്യ', 'ഫ്രെഡ്ഡി', സാജിദ് നദിയാദ്‌വാലയുടെ പേരിടാത്ത പ്രോജക്‌ട്‌ തുടങ്ങിയവയാണ് കാര്‍ത്തിക്കിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

Also Read: ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ബോംബേറ് ; അജിത് ആരാധകന് പരിക്ക്

Last Updated : Feb 25, 2022, 12:58 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.